Connect with us

kerala

കൊലപാതകം സമ്മതിച്ചത് പോലീസ് മർദ്ദനത്തിന് ശേഷമെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 

Published

on

ആലപ്പുഴയിൽ  പോലീസിൻ്റെ ക്രൂര മർദ്ദനത്തെത്തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി ഭാര്യ അഫ്സാന വെളിപ്പെടുത്തിയതിനെ  കുറിച്ച് അന്വേഷിക്കാൻ  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.  പോലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

on

നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Continue Reading

Trending