Connect with us

kerala

ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപക ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പരിശോധന; ലൈസന്‍സില്ലെങ്കിൽ നടപടി

മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Published

on

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവ് 2023 എന്ന പേരില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്‌ട്രേഷനോ ലൈസന്‍സോ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.

നിർദേശങ്ങൾ

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്എസ്എസ്എഐ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതാണ്.

സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്.

ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്.ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയില്‍ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനില്‍ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ലൈസന്‍സ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.

സാധാരണ ലൈസന്‍സുകള്‍ക്ക് 2,000 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്. ഓഗസ്റ്റ് ഒന്നിനു ശേഷം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ലൈസന്‍സ് നേടുന്നതുവരെ നിര്‍ത്തിവയ്പ്പിക്കും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്.

Published

on

കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

Published

on

കൊച്ചി വെണ്ണലയില്‍ ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. അമ്മ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. മരിച്ച ശേഷമാണ് മൃതദേഹം അടക്കം ചെയ്തതെന്ന മകന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ വീട്ടിലാണ് സംഭവം. മകന്‍ വീടിന്റെ മുറ്റത്ത് കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു.

പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവസമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. പ്രദീപ് മദ്യപാനിയാണെന്നും വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

ക്ഷേത്ര മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്

വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

Published

on

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂര്‍ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയില്‍ ശബരിമല ദര്‍ശനത്തിനായി സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ് ഉള്‍പ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി കോടതി നിര്‍ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending