Connect with us

kerala

ആലുവയിലെ ചാന്ദ്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പൊലീസ് ബിഹാറിലേക്ക് പോകും

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ അടക്കം 9 വകുപ്പുകളാണ് അസ്ഫാഖിനെതിരെ കേരള പൊലീസ് ചുമത്തിയിരിക്കുന്നത്

Published

on

ആലുവയിൽ അഞ്ചു വയസ്സുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അറിയാൻ അന്വേഷണ സംഘം ബിഹാറിലേക്ക് പോകാൻ ഒരുങ്ങുന്നു. അന്വേഷണ സംഘത്തിലെ മൂന്ന് പേരാണ് പോകുക. ബിഹാർ സ്വദേശിയായ അസ്ഫാഖിന് അവിടെ വീടും സ്ഥലവും ഉണ്ടെന്ന് പൊലീസ് പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ അടക്കം 9 വകുപ്പുകളാണ് അസ്ഫാഖിനെതിരെ കേരള പൊലീസ് ചുമത്തിയിരിക്കുന്നത്

kerala

വഖഫ് നിയമത്തിനെതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ മുസ് ലിം ലീഗ്

ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകും. തിങ്കളാഴ്ച രാവിലെയാണ് കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടിയുംം ലീഗ് എംപിമാരും കൂടിക്കാഴ്ച നടത്തുക.

Published

on

വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ നിയമപോരാട്ടവുമായി മുസ് ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. വിവാദ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന ഹരജിയിൽ ലീഗ് ആവശ്യപ്പെടുക.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് നേതൃത്വം ചർച്ച ചെയ്യും. ഇതിനായി ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകും. തിങ്കളാഴ്ച രാവിലെയാണ് കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടിയുംം ലീഗ് എംപിമാരും കൂടിക്കാഴ്ച നടത്തുക.

കപിൽ സിബൽ നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ലീഗ് രാജ്യസഭാംഗവും പ്രമുഖ അഭിഭാഷകനുമായ ഹാരിസ് ബീരാൻ സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട ഹരജിയുടെ രൂപം തയാറാക്കിയിരുന്നു.

വഖഫ് ബില്‍ ന്യൂനപക്ഷ അവകാശത്തിന്റെ പ്രശ്‌നമാണെന്നും രാജ്യവ്യാപകമായി പ്രക്ഷോഭമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് ഭരണഘടനാപരമായുള്ള അവകാശമാണെന്നും കേരളത്തിന്റെ താത്കാലിക ആവശ്യങ്ങള്‍ക്കു മാത്രമാണ് മുനമ്പം വിഷയം എടുത്തിടുന്നതെന്നും ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുസ്‌ലിം ലീഗ് എം.പിമാർ ഇന്നതെ കത്തയച്ചിരുന്നു. ഗുരുതരമായ ഭരണഘടന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, അഡ്വ. വി.കെ. ഹാരിസ് ബീരാൻ എന്നിവർ കത്തയച്ചത്.

ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡുകളിലെ അമുസ് ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകൾ മുസ് ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പു വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം; ‘വിഷമേറ്റവര്‍ക്ക് ആന്റി വെനം നല്‍കണം’; ഫാത്തിമ തഹ്‌ലിയ

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടു.

Published

on

മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. വര്‍ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്നും വെള്ളാപ്പള്ളിയുടെ വിഷമേറ്റവര്‍ക്ക് ആന്റി വെനം കുത്തിവെപ്പ് നല്‍കണമെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.

വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം.

നിലമ്പൂര്‍ ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം കണ്‍വെന്‍ഷനില്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്ര?ത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

‘നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങള്‍ ?പ്രത്യേക രാജ്യത്തിനിടയില്‍ മറ്റൊരു തരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് എനിക്കറിയാം.

സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആര്‍. ഭാസ്‌കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു’ വെള്ളാപ്പള്ളി പറഞ്ഞു.

വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ചു നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്.

സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് ?പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Continue Reading

kerala

മലപ്പുറം എല്ലാവരുടെയും സാമ്രാജ്യം, ഞാൻ മുസ്‍ലിം വിരോധിയല്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Published

on

മലപ്പുറത്തെ തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്‌ലിം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യമില്ല.

ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എന്‍ഡിപി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്’ വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നു.

താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല.’ തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending