Connect with us

kerala

അഞ്ചു വയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; കൊന്നത് പീഡനത്തിനിടെയെന്ന് നിഗമനം

ആലുവയില്‍ ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരി പീഡനത്തിനിരയാതായി നിഗമനം.

Published

on

ആലുവയില്‍ ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരി പീഡനത്തിനിരയാതായി നിഗമനം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പോസ്റ്റുമോട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകള്‍ ഉണ്ട് എന്നും പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ കീഴ്മാട് ശ്മശാനത്തില്‍ അടക്കം നടക്കും.

 

 

kerala

ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്.

Published

on

ബാംഗ്ലൂർ: ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദിൽ

Continue Reading

kerala

ഐഎസ് മൊഡ്യൂള്‍ കേസ്; എന്‍ഐഎക്ക് തിരിച്ചടി; രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Published

on

കൊച്ചി: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ സംഘടന രൂപീകരിച്ചെന്ന കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആഷിഫ്, ടി.എസ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തളളി. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അറസ്റ്റിന്റെ കാരണങ്ങള്‍ ബോധിപ്പിച്ചില്ല, നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ തൃശൂരില്‍നിന്നാണ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. 2024ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

Continue Reading

kerala

പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ സ്ത്രീകള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് നടത്തുന്നത്; സലീംകുമാര്‍

അതിനിടെ, സലീംകുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു

Published

on

ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സലീംകുമാര്‍. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് നടക്കുന്നതെന്ന് സലീംകുമാര്‍ പരിഹസിച്ചു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവര്‍ണോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്സി പരീക്ഷയില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ വന്ന പെണ്‍കുട്ടികള്‍ കൈയില്‍ കര്‍പ്പൂരം കത്തിക്കുകയാണ്. മട്ടിലിഴയുന്നു. ആശ വര്‍ക്കേഴ്സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് – സലിം കുമാര്‍ പറഞ്ഞു.

അതിനിടെ, സലീംകുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്നും ഇവര്‍ക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നുമായിരുന്നു നടന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാവില്ലെന്നും നടന്‍ പറഞ്ഞു.

Continue Reading

Trending