Connect with us

kerala

കണ്ണൂര്‍ കൊട്ടിയൂരിലെ അങ്കണവാടിയില്‍ രാജവെമ്പാല; പിടികൂടി

ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുമ്പോള്‍ പാല്‍പ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്.

Published

on

കണ്ണൂര്‍ കൊട്ടിയൂരില്‍ അങ്കണവാടിയില്‍ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കുമ്പോള്‍ പാല്‍പ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്. സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവില്‍ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികള്‍ക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്.

നാട്ടുകാര്‍ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ജൂലൈ രണ്ടാം വാരത്തില്‍ കണ്ണൂര്‍ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡില്‍ നിന്നാണ് ഒരു രാജവെമ്പാലയെ പിടികൂടിയത്. കൊട്ടിയൂര്‍ പന്നിയാംമലയിലെ പൊട്ടക്കിണറ്റിലാണ് ഒരു രാജവെമ്പാലയെ കണ്ടെത്തിയത്. കിണറ്റിലെ മാളത്തില്‍ കയറിയ രാജവെമ്പാലയെ മാളം പൊളിച്ച് പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു.
പന്നിയാം മലയിലെ സ്വകാര്യ വ്യക്തിയുടെ പൊട്ടകിണറ്റിലും രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനപാലകരും റെസ്‌ക്യൂ ടീം അംഗങ്ങളും രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല.

അടുത്ത ദിവസം രാവിലെ കിണറിനുള്ളിലെ മാലിന്യത്തിന് മുകളില്‍ പാമ്പ് കിടപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ വനംവകുപ്പിലെ താല്കാലിക ജീവനക്കാരന്‍ ബിനോയ് കൂമ്പുങ്കല്‍, റെസ്‌ക്യൂ ടീം അംഗങ്ങളായ തോമസ്,ഫൈസല്‍ വിളക്കോട് എന്നിവര്‍ സ്ഥലത്തെത്തി. കമ്പുകള്‍ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ പാമ്പ് കിണറ്റിലെ മാളത്തില്‍ കയറിയതോടെ റസ്‌ക്യൂ അംഗങ്ങള്‍ മാളം പൊളിച്ച് കമ്പുകള്‍ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു. കേളകം പഞ്ചായത്തില്‍ പൂക്കുണ്ട് കോളനിക്ക് സമീപം പാലത്തിങ്കല്‍ സാജന്റെ വീടിന് മുന്‍വശത്തെ റോഡില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി ആര്‍ മഹേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെസ്‌ക്യൂ അംഗം ഫൈസല്‍ വിളക്കോട്, വാച്ചര്‍ കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍ എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.

 

 

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

kerala

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

Published

on

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending