Connect with us

kerala

വേണ്ടത് 15,784 പ്ലസ് വൺ സീറ്റുകൾ; മലബാറിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

ണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂർ-949, കാസർഗോഡ്- 1076 പേർ അടക്കം മലബാർ മേഖലയിൽ 15,784 പേരാണ് പ്രവേശനത്തിനായി കാത്തിരിക്കുന്ന

Published

on

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി ശിവൻകുട്ടി .

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

അതേസമയം മലബാറിൽ 15,784 സീറ്റുകൾ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേർ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാർത്ഥികൾ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂർ-949, കാസർഗോഡ്- 1076 പേർ അടക്കം മലബാർ മേഖലയിൽ 15,784 പേരാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാതിക്രമക്കേസ്; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഊന്നുകല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ നിവിന്‍ ആറാം പ്രതിയായിരുന്നു. എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ പരാതി ഉയര്‍ന്ന ഉടനെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നടക്കം നിവിന്‍ ആരോപിച്ചിരുന്നു. യുവതിയുടെ ആരോപണത്തിനെതിരെ നടന്‍ ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാതി വസ്തുത വിരുദ്ധമാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പരാതി നല്‍കുകയായിരുന്നു.

 

Continue Reading

kerala

ബിജെപിയുടെ തിരക്കഥയില്‍ മുഖ്യമന്ത്രി സംവിധാനം ചെയ്ത നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്ഡ്: കെ സി വേണുഗോപാല്‍.

എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന്‍ പോലീസ് തയ്യാറായതെന്നും രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയത് ആരാണെന്നും വേണുഗോപാല്‍ ചോദിച്ചു.

Published

on

ബിജെപി നേതൃത്വത്തിന്റെ തിരക്കഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധാനം ചെയ്ത ഭീകര നാടകമായിരുന്നു പാലക്കാട്ട് പോലീസ് നടത്തിയ പാതിരാ റെയ്ഡ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിലെ തന്നെ സമുന്നതരായ രണ്ട് വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലീസിനെ അയച്ച് അവരെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോട് കൂടി നടത്തിയ ഈ സംഭവം അങ്ങേയറ്റം ഗൗരവതരമാണ്, എല്ലാ നിയമങ്ങളുടെയും ലംഘനമാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന്‍ പോലീസ് തയ്യാറായതെന്നും രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന്‍ ഉത്തരവ് നല്‍കിയത് ആരാണെന്നും വേണുഗോപാല്‍ ചോദിച്ചു.

അര്‍ദ്ധരാത്രിയില്‍ പോലീസ് എത്തുമ്പോള്‍ സിപിഎമ്മുകാരും ബിജെപിക്കാരും അവിടെ ഒന്നിച്ചുണ്ടായിരുന്നെന്നും അവര്‍ക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ത്രീത്വത്തിനെതിരായ കടുത്ത ആക്രമണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഓള്‍ ഇന്ത്യ കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്നും ഈ വിഷയം വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയപരമായും എല്ലാ രീതിയിലും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ പങ്കുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടിലുള്ള കൊടകരയിലെ സംഭവം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് അവര്‍ മുതിര്‍ന്നതെന്നും 41 കോടിയുടെ കുഴല്‍പ്പണം രാജ്യം മുഴുവന്‍ ഒഴുകി നടന്നിട്ടും കേരളത്തിലെ പോലീസ് കൈമലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സാക്ഷി മൊഴികളും വിവരങ്ങളും തെളിവുകളും കഴിഞ്ഞ 3 വര്‍ഷമായി കൈവശമുണ്ടായിട്ടും കേരള പോലീസ് ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേരള പോലീസും കുറ്റക്കാരാണെന്നും കേരളത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടില്‍ ബിജെപിയും സിപിഎമ്മും ഒരുപോലെ കുറ്റവാളികളായപ്പോള്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിച്ച് വിഷയം മാറ്റാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണ മാഫിയ ഉണ്ടെന്ന് തെളിവടക്കം ലഭിച്ചിട്ടും നടപടിയെടുക്കാത്ത കേരള പോലീസ് ഇപ്പോള്‍ ബിജെപിയോട് ചേര്‍ന്ന് തിരക്കഥയുണ്ടാക്കി നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ഡീല്‍ പാലക്കാട്ടും ആവര്‍ത്തിക്കാനാണ് ശ്രമമെന്നതിന് തെളിവാണ് ഇന്നലത്തെ സംഭവവികാസങ്ങളെന്നും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറാകാത്തപ്പോള്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. റെയ്ഡിന് വേണ്ടി പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ സ്ത്രീകളുടെ അടക്കം റൂമിലേക്ക് അതിക്രമിച്ചുകയറാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ഇത് അത്യന്തം ഗൗരവതരമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി ഏതറ്റം വരെയും ഇതുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തെരച്ചിലില്‍ ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുത്താണ് പോലീസ് പോയതെന്നും കൊടകര കള്ളപ്പണക്കേസിന് മറ പിടിക്കാന്‍ നടത്തിയ കള്ളനാടകം മാത്രമായിരുന്നു പാലക്കാട് നടന്നതെന്ന് വ്യക്തമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത വിധം ലജ്ജാകരമായ സംഭവമായിപ്പോയെന്നും മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ ഇത്തരമൊരു ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ അനുവാദത്തോടെയാണ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച് കയറിയതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

 

Continue Reading

kerala

പാലക്കാട്ട് രാത്രി റെയ്ഡിന് ആര് ഉത്തരവ് തന്നു? : കെ സുധാകരന്‍

‘റെയ്ഡിന് മുമ്പുതന്നെ ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബാന്ധവമാണ് വെളിവാക്കുന്നത്.’

Published

on

അര്‍ധ രാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ കയറി റെയ്ഡ് നടത്താന്‍ ആരാണ് പോലീസിന് ഉത്തരവ് തന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. യു.ഡി.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് നടത്തിയത് തികച്ചും രാഷ്ട്രീയമായ നടപടിയാണ്. റെയ്ഡിന് മുമ്പുതന്നെ ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബാന്ധവമാണ് വെളിവാക്കുന്നത്. മന്ത്രി യും രാജ്യസഭ എം.പിയുമാണ് ഇതിന് പിന്നില്‍.

രാവിലെ കോട്ട മൈതാനത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. വി.കെ. ശ്രീകണ്ഠന്‍ എം.പി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി , സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ , അടൂര്‍ പ്രകാശ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി , മരക്കാര്‍ മാരായമംഗലം ,എം ലിജു എന്നിവര്‍ പ്രസംഗിച്ചു.

 

Continue Reading

Trending