Connect with us

kerala

ദമ്പതികളുടെ കൊലപാതകം; ചെറുമകന്‍ അക്മല്‍ കുറ്റം സമ്മതിച്ചു; കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാകാമെന്ന് പ്രാഥമിക മൊഴി

ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Published

on

തൃശൂരില്‍ ദമ്പതികളെ വെട്ടിക്കൊന്ന സംഭവത്തില്‍ ചെറുമകന്‍ അക്മല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തല്‍. കഴുത്തു മുറിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നല്‍കുന്നത് പരസ്പരവിരുദ്ധമായ മൊഴിയാണ്. പ്രതി അക്മലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക മൊഴി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പ്രതി അക്മലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അബ്ദുള്ളകുട്ടിയെയും ജമീലയെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു. തിരൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പ്രതി നാലു മാസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയിയത്.

kerala

പാലക്കാട് രാഹുല്‍ രാഹുല്‍മാങ്കൂട്ടത്തലിന് ലീഡ്; മൂന്നാം റൗണ്ടില്‍ യു.ഡി.എഫ് മുന്നേറ്റം, 1228 വോട്ടിന്‌

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാായിരുന്നു.

Published

on

നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മൂന്നാം റൗണ്ടിൽ യു.ഡി.എഫ് മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടിൽ മുന്നിട്ടുനിന്ന ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. 1228 വോട്ടിനാണ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ രാഹുൽ മുന്നിലുള്ളത്.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാായിരുന്നു. എന്നാൽ, രണ്ടാം റൗണ്ടിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ് കൃഷ്ണകുമാറിന്‍റെ ലീഡ് ഗണ്യമായി കുറച്ചു.

ആദ്യ റൗണ്ടിൽ 1016 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാർ നേടിയത്. എന്നാൽ, ഇത് 2021ൽ ആദ്യ റൗണ്ടിൽ നേടിയതിനെക്കാൾ 700 വോട്ട് കുറവാണ്. രണ്ടാം റൗണ്ടിൽ യു.ഡി.എഫിന്‍റെ കുതിപ്പാണ് കണ്ടത്. ഇതോടെ സി. കൃഷ്ണകുമാറിന്‍റെ ലീഡ് 258 ആയി കുറഞ്ഞു. രണ്ട് റൗണ്ടിലുമായി ബി.ജെ.പിക്ക് 7569 വോട്ടും യു.ഡി.എഫിന് 6711 വോട്ടും എൽ.ഡി.എഫിന് 4121 വോട്ടുമാണ് ലഭിച്ചത്.

Continue Reading

kerala

ബി.ജെ.പി കോട്ടയില്‍ വിള്ളല്‍ വരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

Published

on

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുനില ഉയര്‍ത്തി. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ചാണ് രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് ബി.ജെ.പിക്ക് നിലവില്‍ 858 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്.

കല്‍പാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ സമാഹരിക്കാനായില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേടിയതിനേക്കാള്‍ 700ലേറെ വോട്ടുകള്‍ കുറവാണ് കൃഷ്ണകുമാറിന്.

സി. കൃഷ്ണകുമാറിന് 7569 വോട്ടാണ് ഇതുവരെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ 6711 വോട്ടും മൂന്നാംസ്ഥാനത്തുള്ള പി. സരിന്‍ 4121 വോട്ടും നേടി.

പാലക്കാട്:

സി. കൃഷ്ണകുമാര്‍ 7569

രാഹുല്‍ മാങ്കൂട്ടത്തില്‍ 6711

പി. സരിന്‍ 4121

Continue Reading

kerala

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൊ​ളി​യും: ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

Published

on

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പൊ​ളി​യു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ക്ഷേ​ത്ര ന​ഗ​ര​മാ​യ മു​രു​ഡേ​ശ്വ​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ശി​വ​കു​മാ​ർ. ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യൊ​ഴു​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Continue Reading

Trending