Connect with us

kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ -ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുകളുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ കേരള തീരത്ത് 23072023 രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

 

kerala

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും

വെള്ളിയാഴ്ച 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. കളക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം ഏറ്റുവാങ്ങുന്ന മൃതദേഹം ഇന്നും നാളെയും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30യോടെ വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മകള്‍ക്കും പേരക്കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്‍ ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പഹല്‍ഗാവില്‍ എത്തി. ഒടുവില്‍ മകളും പേരക്കുട്ടികളും നോക്കിനില്‍ക്കെയാണ് രാമചന്ദ്രന്‍ വെടിയേറ്റ് മരിച്ചത്. വൈകുന്നേരത്തോടെ ബന്ധുക്കള്‍ രാമചന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞു.

Continue Reading

kerala

പിണറായി സര്‍ക്കാരിന്റെ 4ാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ല; ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്

Published

on

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിനെ സ്ഥലം മാറ്റി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്. ആറു മാസം മുന്‍പാണ് മാനന്തവാടിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ഷാജിയെ സ്ഥലം മാറ്റിയത്. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഷാജി. സംഭവത്തില്‍ വയനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ മകന്റെ ആക്രമണത്തില്‍ അമ്മക്ക് പരിക്ക്

മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കിയില്‍ മകന്റെ ആക്രമണത്തില്‍ അമ്മക്ക് പരിക്ക്. കട്ടപ്പന കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പൊലീസെത്തി കമലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending