Connect with us

india

മണിപ്പൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി ചൊവ്വാഴ്ച

സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസും പറഞ്ഞു.

Published

on

കോഴിക്കോട് : സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസും പറഞ്ഞു. ജൂലൈ 25ന് ചൊവ്വാഴ്ച ജില്ല ആസ്ഥാനങ്ങളില്‍ ആണ് മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിക്കുക.

മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നതെന്ന് തങ്ങളും ഫിറോസും തുടര്‍ന്നു. കേട്ടു കേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് മുന്നില്‍ ഭരണകൂടം തികഞ്ഞ മൗനം പാലിക്കുന്നു. ഇതിനകം നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും ആയിരകണക്കിന് വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാറിന്റെ വിവേചനപരമായ സമീപനങ്ങളാണ് സംഘര്‍ഷത്തിന് വഴി തെളിയിച്ചത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശമാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഇതിന് വേണ്ടി ക്രിസ്ത്യാനികള്‍ ഏറെയുള്ള കുകി വിഭാഗത്തെ തഴയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം പിന്നീട് പടര്‍ന്നു. കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടത്തിയ വീഡിയോ പോലും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത ഭീകരാന്തരീക്ഷമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. ഇതിന് പരിഹാരം കാണേണ്ട കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ മൗനം തുടരുകയാണ്. കലാപം തുടങ്ങി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് പ്രതികരിച്ചത്.

മണിപ്പൂരിലെ പുതിയ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും കുറ്റക്കാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ പാവപ്പെട്ട ജനതക്ക് സ്വൈര്യ ജീവിത സാഹചര്യം ഒരുക്കാന്‍ അധികാര വര്‍ഗ്ഗം ഇടപെടണമെന്നും സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. മണിപ്പൂരിലെ ജനതയോടുള്ള യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യത്തിന് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ക്ക് വിധേയമാകുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് ലീഗ് നടത്തുന്ന റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു

india

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

Published

on

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

india

മോദിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യം; രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമം വർധിക്കു​ന്നെന്ന് റിപ്പോർട്ട്

മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ 200 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

Published

on

ബിജെപി – എന്‍ഡിഎ ഭരണകാലത്ത് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കൊടിയ ദുരിതമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ കൂടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014ല്‍ 127 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണിത്. മണിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ 200 ലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂര്‍ കലാപത്തിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് റിപ്പോര്‍ട്ട് അനുസരിച്ച് ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ പോലീസ് ആക്രമികള്‍ക്കൊപ്പം നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ സംഘടിത ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി 2022ല്‍ പ്രാഥമിക വാദം കേട്ടെങ്കിലും പിന്നീട് ഹിയറിങ് നടന്നിട്ടില്ല. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎഫ് റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു.

ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടി ബിജെപി – എന്‍ഡിഎ സര്‍ക്കാരുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് ഓരോ റിപ്പോര്‍ട്ടും തെളിയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യമുറപ്പിച്ചിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കായുള്ള സംവരണം നിര്‍ത്തലാക്കി.

മാത്രവുമല്ല രാജ്യത്ത് 12 സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമായ മതപരിവര്‍ത്തന നിരോധന നിയമം ആവിഷ്‌കരിച്ചിട്ടുണ്ട്. യുഎപിഎക്ക് സമാനമായ നടപടികള്‍ ഉള്‍പ്പെടുത്തി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിബില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടന അനുച്ഛേദം 25ന് എതിരാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷം അതിക്രമങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശകാര്യ സെക്രട്ടറിയെയാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് അയച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍ക്കുനേരെ കേന്ദ്രം കണ്ണടക്കരുതെന്നും യുസിഎഫ് ആവശ്യപ്പെട്ടു.

Continue Reading

india

അതിശൈത്യത്തില്‍ ആശ്വാസത്തിന്റെ സ്പര്‍ശം: ലാഡര്‍ ഫൗണ്ടേഷന്‍ പുതപ്പ് വിതരണം നടത്തി

ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

Published

on

അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ പുതപ്പ് വിതരണം നടത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

 

ബീഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി പതിനായിരം ഗ്രാമീണരിലേക്കാണ് കമ്പിളി പുതപ്പ് വിതരണം നടത്തുക. ഒരു കമ്പിളി പുതപ്പിന് 500 രൂപയാണ് വില വരുന്നത്.

Continue Reading

Trending