Connect with us

kerala

അഭിനയത്തികവിന് ആറാമതും അംഗീകാരം; പുരസ്‍കാര നിറവില്‍ വീണ്ടും മമ്മൂട്ടി

നൻപകല്‍ നേരത്ത് മയക്കം,റോഷാക്ക് തുടങ്ങിയ മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.

Published

on

അഭിനയത്തികവിന് ആറാമതും അംഗീകാരവുമായി നടൻ മമ്മൂട്ടി.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമത്തെ തവണയാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്.നൻപകല്‍ നേരത്ത് മയക്കം,റോഷാക്ക് തുടങ്ങിയ മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
1981ലാണ് ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.

‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടത്. ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാര്ഡ് കാഴ്‍ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു.

 

kerala

മുന്‍ ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു

കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്

Published

on

തിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് (85) അന്തരിച്ചു. തിരുവനന്തപുരം ഹീരയിലായിരുന്നു അന്ത്യം.

1963ലാണ് അബ്ദുല്‍ സത്താര്‍ കുഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരുന്നത്. 1966ല്‍ ആലുവയില്‍ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി. പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരില്‍ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

മക്കള്‍:  സബീന റസാഖ്, ഷൈമ സമീര്‍, മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്. മരുമക്കള്‍: അബ്ദുല്‍ റസാഖ്, സമീര്‍ മുനീര്‍, ഫഹ്മിദ, നസ്റിന്‍. ഖബറടക്കം ഇന്ന് വൈകീട്ട് ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.

Continue Reading

kerala

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

Published

on

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

കഴിഞ്ഞ ദിവസം പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരുന്നു. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്നിരുന്നു.

സ്വതന്ത്ര എംഎല്‍എയായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഇന്ന് രാവിലെ സ്പീക്കറെ കാണാന്‍ പോകുമ്പോള്‍ എം.എല്‍.എ എന്ന ബോര്‍ഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്.

Continue Reading

kerala

വടകരയിലെ ശ്മശാന റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

Published

on

കോഴിക്കോട് വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

Trending