Connect with us

india

ഇന്ത്യക്ക് ഇനിയും നിശബ്ദമായി ഇരിക്കാനാവില്ല; മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

Published

on

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യയെന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലും ഇല്ലാത്തതാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചത്. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ്. സമാധാനമാണ് സംസ്ഥാനത്ത് എപ്പോഴും പുലരേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരുന്നു. മണിപ്പൂരില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ഹൃദയം തകര്‍ക്കുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. . സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

india

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് കാമ്പയിൻ ആരംഭിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. 

Published

on

വരും തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ വാര്‍ഷിക ദിനത്തിൽ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ്)-എന്‍.സി.പി(ശരത്പവാര്‍) പക്ഷം നേതൃത്വം നല്‍കുന്ന മഹാവിഘാസ് അഘാഡി സഖ്യം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി-ശിവസേന(ഷിന്ദേ)-എന്‍.സി.പി(അജിത് പവാര്‍) സഖ്യം നേതൃത്വം നല്‍കുന്ന മാഹായുതി സഖ്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഇ.വി.എം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.

 

Continue Reading

india

ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ അട്ടിമറി നടന്നു. ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം; രമേശ് ചെന്നിത്തല

നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

മഹാരാഷ്ട്രയിലും ഹരിയാനയിലും യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന വലിയ കള്ളക്കളികളാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുടെ തെളിവുകളാണ് പുറത്തുവരുന്നതെന്നദ്ദേഹം പറഞ്ഞു. വോട്ടിംഗ് മിഷൻ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് മാറ്റണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു

Continue Reading

india

‘മോദി ഭരണഘടന വായിച്ചിട്ടില്ല; വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’: രാഹുൽ ഗാന്ധി

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളുടെ പാതയിൽ നിൽക്കുന്ന മതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസും ശക്തിപ്പെടുത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കോൺഗ്രസ് നടത്തുന്ന ‘സംവിധാൻ രക്ഷക് അഭിയാ’ൻ കാമ്പയിനെ അഭിസംബോധന ചെയ്ത് പാർലമെന്‍റി​ന്‍റെ ഭരണഘടനാ ദിനത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല’ എന്ന് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

രാജ്യത്തി​ന്‍റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും എതിരാണെന്ന് പറഞ്ഞ അദ്ദേഹം ദലിതുകളുടെയും ആദിവാസികളുടെയും ഒ.ബി.സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും മോദിയും ആർ.എസ്.എസും ആ മതിൽ ‘സിമന്‍റ് ചേർത്ത്’ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.

നേരത്തെ യു.പി.എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, ഭക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയൊക്കെ ആ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ യു.പി.എ സർക്കാർ മതിലിനെ ബലപ്പെടുത്തിയിട്ടില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ആ മതിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ബി.ജെ.പി കോൺക്രീറ്റ് ചേർത്ത് ആ മതിൽ ശക്തിപ്പെടുത്തുകയാണ് -മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

തെലങ്കാനയിൽ ജാതി സർവേ നടത്തുന്നത് ചരിത്രപരമായ നടപടിയാണെന്നും കോൺഗ്രസ് എവിടെ അധികാരത്തിൽ വന്നാലും അത് ചെയ്യുമെന്നും രാഹുൽ ആവർത്തിച്ചു.

Continue Reading

Trending