Connect with us

kerala

ഉമ്മന്‍ചാണ്ടിക്ക് യാത്രമൊഴിയേകാന്‍ രാഹുല്‍ഗാന്ധിയെത്തി

ഉച്ചയോടെ പുതുപ്പള്ളിയിലേക്ക്

Published

on

ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാന്‍ രാഹുല്‍ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പോകും.തലസ്ഥാനത്ത് നിന്നും വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ശേഷം 3.30 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ എം.സി റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമങ്ങളെല്ലാം തെറ്റുകയായിരുന്നു….

india

ധിഷണാ ശാലിയായ ഭരണകര്‍ത്താവുമായുരുന്നു മന്‍മോഹന്‍ സിംഗ്; രമേശ് ചെന്നിത്തല

രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Published

on

ഡല്‍ഹി : ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു.ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവുമായുരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്‍മോഹന്‍ സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിപ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്. തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. ദീര്‍ഘകാലത്തെ അടുത്ത ബന്ധമാണ് ഡോ. മന്‍മോഹന്‍ സിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മേയര്‍ വിഷയത്തില്‍ സിപിഐയെ തള്ളി സിപിഎം

മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി

Published

on

തൃശൂര്‍: സിപിഐ നേതാവ് വി.എസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേയര്‍ എം.കെ വര്‍ഗീസ്. ക്രിസ്തുമസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് നല്‍കിയതില്‍ വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. മേയര്‍ക്ക് ചോറിവിടെയും കൂറവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

‘ക്രിസ്മസ് ദിവസം സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി വന്നാല്‍ വീട്ടിനകത്തേക്ക് കയറരുതെന്ന് പറയുന്ന ഒരാളല്ല താന്‍. എല്ലാവര്‍ക്കും കേക്ക് രാഷ്ട്രീയ മത ഭേദമന്യെ കൊടുക്കുന്നയാളാണ് താന്‍. സുനില്‍ കുമാര്‍ എംപി ആയിരുന്നെങ്കില്‍ ബിജെപി കേക്ക് കൊടുത്താല്‍ അത് വാങ്ങിക്കുമായിരുന്നില്ലെ.ഒരു കേക്ക് തന്നാല്‍ താന്‍ ആ പാര്‍ട്ടിക്കൊപ്പം പോയെന്ന് കരുതുന്നത് എന്തിനാണ്. താന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആളാണ്. സുനില്‍ കുമാറിന് ചുമതലകളില്ല എന്തും പറയാം, പക്ഷെ താന്‍ ഒറു ചട്ടക്കൂടിനകത്തുള്ള ആളാണ്.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോള്‍ ഒരു ചായ കൊടുത്തത് തെറ്റാണോ. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുനില്‍ കുമാര്‍ തന്റെയടുത്തേക്ക് വന്നില്ല, ആകെ വന്നത് സുരേഷ് ഗോപി ആണ്. ഇത് ഒരു തെറ്റായി തനിക്ക് തോന്നിയിട്ടില്ല.താന്‍ ബിജെപിയുടെ കൂടെ പ്രചാരണത്തിന് പോയിട്ടുണ്ടെങ്കില്‍ തെളിയിക്കണം. താന്‍ ഇടതുപക്ഷത്തിന്റെ കൂടെയാണ് അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും’ മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.

ഇതിനിടെ സിപിഐയുടെ വാദം തള്ളി സിപിഎമ്മും രംഗത്തെത്തി. മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ് സിപിഐയെ
തള്ളി സിപിഎം വികസന കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞത്. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിനകത്ത് വിലപ്പോയിട്ടില്ല. അതിനുള്ള തന്ത്രം അവര്‍ പയറ്റുമെന്നും വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കേക്ക് കൊണ്ടുപോവും അത് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മേയറെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല. എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

പീഡന പരാതി; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Published

on

കൊച്ചി: പീഡന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശ് വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.സംഭവത്തില്‍ ജയപ്രകാശിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയപ്രകാശ് കുറെ കാലമായി പരാതിക്കാരിയുടെ വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയാണ്.

Continue Reading

Trending