Connect with us

kerala

കെ.എം.ബഷീറിന്റെ മരണം: നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയില്‍

ചുമത്താന്‍ തെളിവില്ല എന്നാണ് അപ്പീലില്‍ പറയുന്നത്.

Published

on

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. നരഹത്യകുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റം ചുമത്താന്‍ തെളിവില്ല എന്നാണ് അപ്പീലില്‍ പറയുന്നത്.

നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2019 ഓഗസ്റ്റ് 3 പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത്‌ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

16ാം തിയതിവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Published

on

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 16ാം തിയതിവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്.

നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

Continue Reading

kerala

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്;വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

Published

on

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകൻ രാമൻ പിള്ളയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിൽ കയറി വരാൻ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കോടതി മാറ്റണമെന്നുമാണ് രാമൻപിള്ളയുടെ ആവശ്യം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം.

ശ്രീരാം വെങ്കിട്ടരാമൻ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് തീരുമാനം എടുക്കും. ഇതിന് ശേഷം മാത്രമെ വിചാരണ നടപടികൾ ആരംഭിക്കൂ.

Continue Reading

kerala

ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

Published

on

നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം.

ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉളളത്. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്.

ജാമ്യം നേടാനായാല്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാനാവും. ഇല്ലെങ്കില്‍ ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ തന്നെ കഴിയണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്.

Continue Reading

Trending