kerala
ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന്; ‘കോണ്‍ഗ്രസ് മുക്ത സെമിനാര്‍’ല്‍ യെച്ചൂരി നിലപാട് വ്യക്തമാക്കുമോ?
ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല.

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല. സി.പി.ഐയുടെ അടക്കം പ്രമുഖര്‍ സെമിനാര്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഏക സിവില്‍ കോഡിനെ മുസ്‌ലിം വിഷയമായി പരിമിതപ്പെടുത്തി ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സി.പി.എമ്മിനെതിരെ ഉയരുന്ന പ്രധാന ആക്ഷേപം. ഏക സിവില്‍കോഡിന് വേണ്ടി വാദിച്ച സി.പി.എം ആചാര്യന്മാരെ ഈ സെമിനാറിലെങ്കിലും പാര്‍ട്ടി നേതൃത്വം തിരുത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രഖ്യാപിച്ച ആദ്യ പരിപാടിയാണ് ഇന്നത്തെ സെമിനാര്‍. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാര്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകേണ്ടതുണ്ട്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള സി.പി.എം കേരള ഘടകത്തിന്റെ നീക്കത്തോട് യെച്ചൂരി ഇനിയും പ്രതികരിച്ചിട്ടില്ല. ദേശീയതലത്തില്‍ മതേതരകക്ഷികള്‍ ഒരുമിച്ചുനിന്ന് കോണ്‍ഗ്രസ് നേതൃത്തില്‍ ഏക സിവില്‍കോഡിനെ എതിര്‍ക്കണമെന്ന വികാരമാണ് വിവിധ പാര്‍ട്ടികള്‍ പങ്കുവെക്കുന്നത്. എന്നാല്‍ കേരളം തുടക്കം കുറിക്കുന്ന പ്രതിഷേധ പരിപാടിയില്‍ സി.പി.ഐയെ പോലും ഒപ്പം നിര്‍ത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ബില്ലിന്റെ കരട് വരുന്നതിനുമുമ്പ് എന്താണിത്ര തിടുക്കമെന്ന ചോദ്യമാണ് സി.പി.ഐ ഉയര്‍ത്തുന്നത്. സി.പി.ഐയുടെ പ്രധാന നേതാക്കള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ കേരളത്തില്‍ തന്നെയുണ്ടായിട്ടും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
kerala
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
വിദേശ പര്യടനം 22 മുതല്‍

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും ഇന്ത്യന്‍ നിലപാട് വിശദീകരിക്കാനുമുള്ള സംയുക്ത സംഘത്തില്‍ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും. മെയ് 22നോ 23നോ എം.പിമാരുടെ സംഘം വിദേശ പര്യടനത്തിന് തിരിക്കുമെന്നാണ് വിവരം. ഭരണ പ്രതിപക്ഷ എം.പിമാരുടെ സംയുക്ത സംഘമാണ് വിദേശ പര്യടനം നടത്തുക.
അഞ്ച് ആറ് എം.പിമാര്‍ വീതമുള്ള എട്ട് സംഘങ്ങളെയാണ് അയക്കുന്നത്. ബി.ജെ.പിക്കു പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി അംഗങ്ങളാണുള്ളത്. യാത്ര തിരിക്കും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് എം.പിമാര്‍ക്ക് ബ്രീഫിങ് നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീതം ഓരോ സംഘത്തേയും അനുഗമിക്കും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുക.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം