Connect with us

kerala

ഏക സിവില്‍ കോഡ്: സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.

Published

on

ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തത്. സിപിഐ പ്രതിനിധിയായി മറ്റാരെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

Trending