Connect with us

india

ബംഗാളില്‍ റീപോളിംഗ് പുരോഗമിക്കുന്നു ; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം

അക്രമ സംഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്‍ഷിദാബാദിലെ 175 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.

Published

on

പശ്ചിമബംഗാള്‍ പഞ്ചായത്ത് റീ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ സംഘര്‍ഷങ്ങൾ റിപ്പോർട്ട് ചെയ്തു.ബിജെപിക്കാർ തങ്ങളുടെ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. താലുക്ക് പ്രസിഡന്റ് ചഞ്ചല്‍ ഖന്നയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കിയെന്നുമാണ് തൃണമൂല്‍ ആരോപണം.സംസ്ഥാനത്തെ 679 ബൂത്തിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. ശനിയാഴ്ച്ച നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമങ്ങളാണ് അരങ്ങേറിയത്. സംഘർഷങ്ങളിലും ആക്രമണങ്ങളിലും 18 പേര്‍ കൊല്ലപ്പെടുകയും ചെയ്തതതോടെയാണ് റിപോളിംഗ് പ്രഖ്യാപിച്ചത്. അക്രമ സംഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്‍ഷിദാബാദിലെ 175 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍

സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്

Published

on

ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

Continue Reading

india

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന്‍ അച്ഛനെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി

മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്

Published

on

മൈസൂരു: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയില്‍ താമസിക്കുന്ന അണ്ണപ്പ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പാണ്ഡു (32)വിനെ ബൈലകുപ്പെ പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലാണ് സംഭവം. അച്ഛനും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അച്ഛനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാനായിരുന്നു മകന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Film

ബോളിവുഡില്‍ ബേബി ജോണിന് പകരം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍

വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

Published

on

വരുണ്‍ ധവാന്‍ നായകനായെത്തിയ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ധവാന്‍ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

ചുരുക്കം തിയേറ്ററുകളില്‍ മാത്രമായിരുന്നു മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് റിലീസായത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിക്കുകയായരുന്നു.

വരുണ്‍ ധവാന്‍ ചിത്രമായ ബേബി ജോണ്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യവാരം അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ 27.6 കോടി രൂപയാണ് ‘മാര്‍ക്കോ’ നേടിയത്. 8ാം ദിവസം 2.3 കോടിയും 9ാം ദിവസം 2.70 കോടിയും നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ആഴ്ചയില്‍ വരുമാനംകുതിച്ചു, മൊത്തം കളക്ഷന്‍ ഏകദേശം 32.60 കോടി രൂപയായി.

Continue Reading

Trending