Connect with us

Football

‘പറഞ്ഞതില്‍ ഖേദമില്ല, ആവശ്യമെങ്കില്‍ വീണ്ടും പറയും’; നിലപാട് വ്യക്തമാക്കി ആഷിഖ് കുരുണിയന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്

Published

on

മലപ്പുറം: കേരളത്തിലേക്ക് അര്‍ജന്റീന കളിക്കാന്‍ വരുന്ന വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ നിലപാട് വ്യക്തമാക്കി മലയാളി താരം ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ പോലുള്ള വന്‍കിട രാജ്യങ്ങളെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിക്കുന്നതിന് പകരം ഫുട്ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നായിരുന്നു താരത്തിന്റെ വിവാദ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഒരു ഖേദവുമില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും പറയുമെന്നും താരം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്.

‘രണ്ട് ദിവസം മുന്‍പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാല്‍ അവ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല. വേണമെങ്കില്‍ വീണ്ടും പറയും’, ആഷിഖ് പറയുന്നു. തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് പറയാന്‍ ഒരു മടിയുമില്ല. തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നതുകൊണ്ടാണ് ഈ നിലയില്‍ എത്താനായത്. തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ലഭിക്കാത്തതുകൊണ്ട് അവര്‍ക്ക് പാതിവഴിയില്‍ സ്പോര്‍ട്സ് ഉപേക്ഷിക്കേണ്ടിവന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞും പലരും പ്രതികരിച്ചിരുന്നു. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവന്‍ പരിശീലനത്തിന് യോഗ്യമാണെന്ന് ആഷിഖ് ചോദിച്ചു. ഗ്രൗണ്ടുകള്‍ ഒരു ടൂര്‍ണമെന്റിന് സജ്ജമാക്കിയാലും അതിന് ശേഷം പരിപാലനം ഇല്ലാതെ പശുക്കള്‍ വരെ മേയുമെന്നുള്ളതാണ് സത്യം.

ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നും ആഷിഖ് വ്യക്തമാക്കി. ഇന്ത്യന്‍ ഫുട്ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. മെസ്സി ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

 

 

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍

സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്

Published

on

ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

Continue Reading

Football

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജംഷഡ്പൂരിനോട് ജയം അനിവാര്യം

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Published

on

ഐ.​എ​സ്.​എ​ല്ലി​ൽ അവറേജ്‌ പ്ര​ക​ട​നം ന​ട​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ൾ ഇ​ന്ന് ഏ​റ്റു​മു​ട്ടു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യും. തു​ട​ർ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ മൊ​ഹ​മ്മ​ദ​ൻ​സി​നെ​തി​രാ​യ 3-0ന്റെ ​ജ​യ​മാ​ണ് ജെ.​ആ​ർ.​ഡി ടാ​റ്റ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഇ​ന്നി​റ​ങ്ങു​മ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന് പ്ര​തീ​ക്ഷ​​​യേ​കു​ന്ന​ത്.

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്. 11 ക​ളി​ക​ളി​ൽ 18 പോ​യ​ന്റു​മാ​യി ആ​തി​ഥേ​യ​ർ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 13 ക​ളി​ക​ളി​ൽ 14 പോ​യ​ന്റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് പ​ത്താ​മ​താ​ണ്. ഇ​രു ടീ​മു​ക​ളും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.

യാ​വി സി​വേ​റി​യോ, ജോ​ർ​ദാ​ൻ മു​റെ, യാ​വി ഹെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ ഗോ​ള​ടി വീ​ര​ന്മാ​ർ ജാം​ഷ​ഡ്പു​ർ നി​ര​യി​ലു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സ് പോ​ലെ ഉ​രു​ക്കു​ന​ഗ​ര​ത്തി​ലെ ടീ​മി​ന്റെ പ്ര​തി​രോ​ധ​ത്തി​ന് തീ​രെ ഉ​റ​പ്പി​ല്ല. മ​ത്സ​രം വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് താ​ൽ​ക്കാ​ലി​ക പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

ബ്ലാ​സ്റ്റേ​ഴ്സി​ന്റെ യു​വ പ്ര​തി​രോ​ധ ഭ​ട​ൻ ​ഹോ​ർ​മി​പാം സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം ക​ളി​ക്കാ​തി​രി​ക്കു​ന്ന​ത് ടീ​മി​ന് വി​ന​യാ​കും. ​ഇ​തോ​ടെ മി​ലോ​സ് ഡ്രി​നി​സി​ച്ചി​ന് പ്ര​തി​രോ​ധ​ത്തി​ൽ പ​ണി കൂ​ടും. ഇ​ഷാ​ൻ പ​ണ്ഡി​ത​യും ജീ​സ​സ് ജി​മി​ന​സും ക​ളി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. അ​ഡ്രി​യാ​ൻ ലു​ണ​യും നോ​വ സ​ദൂ​യി​യും ജാം​ഷ​ഡ്പു​ർ പ്ര​തി​രോ​ധ​ത്തി​ന് ഭീ​ഷ​ണി​യാ​കും. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്.​സി 4-2ന് ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യും ഈ​സ്റ്റ്ബം​ഗാ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു (1-1).

Continue Reading

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

Trending