Connect with us

kerala

സാങ്കേതികവിദ്യ മുന്നേറുമ്പോഴും മനുഷ്യത്വം പ്രധാനം: ഉസ്മാനലി കുഡൈബര്‍ഗന്‍

ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്‍കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു.

Published

on

സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും കൈപ്പിടിയിലെത്തുമ്പോഴും ജനങ്ങളുടെ ആരോഗ്യക്ഷേമരംഗത്ത് മനുഷ്യത്വത്തിന് പ്രാധാന്യം കുറയുന്നില്ലെന്ന് കിര്‍ഗിസ്ഥാന്‍ അലത്തോ അന്താരാഷ്ട്ര സര്‍വകലാശാല ഡീന്‍ ഡോ. ഉസ്മാനലി കുഡൈബര്‍ഗന്‍. കോട്ടക്കലില്‍ രണ്ടുദിവസമായി നടന്ന ചന്ദ്രിക എജുക്കേഷണല്‍ എകസ്‌പോയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ വലിയ തൊഴിലവസരമാണ് വരും കാലത്ത് വരാന്‍ പോകുന്നത്. സൗകര്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണരീതി വ്യത്യാസപ്പെടുന്നു. കൂടുതല്‍ പേര്‍ പ്രായമായവരായി മാറും. ഇവരുടെ ക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. അപ്പോള്‍ മനുഷ്യത്വപരമായി ഇടപെടുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്‍കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു. ജവാദ്, ഹാരിസ് മടപ്പള്ളി, ഡോ. ഫിറോസലി തുടങ്ങിയവരും രണ്ടാംദിനം സംസാരിച്ചു.
.

kerala

പാലക്കാട് പൊലീസ് നാടകം: കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

Published

on

പാലക്കാട്ട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 6 ബുധനാഴ്ച(ഇന്ന്) കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Continue Reading

kerala

സുപ്രിംകോടതി വിധി രാജ്യത്തിന്റെ യശസ്സുയർത്തി: എസ്കെഎസ്എസ്എഫ്

2004ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് നടത്തിയ വിധി ചില സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്രസാ വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി.

Published

on

മദ്രസാ വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയാണെന്ന സുപ്രിംകോടതി വിധി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ യശസ്സുയർത്തിയെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

2004ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് നടത്തിയ വിധി ചില സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്രസാ വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി.

മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങളെ ഈയടുത്ത് രൂക്ഷമായി വിമർശിച്ച സുപ്രിംകോടതി അത്തരത്തിലുള്ള അടച്ചുപൂട്ടൽ നടപടികളെയും സ്റ്റേ ചെയ്തത് മതേതര വിശ്വാസിസമൂഹത്തിന് ആശ്വാസം പകരുന്നതും രാജ്യത്തിന്റെ ചരിത്രഗതിയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന ഭരണഘടനയുടെ തത്വങ്ങളെ ഓർമപ്പെടുത്തുന്നതുമായെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് എന്നിവർ പറഞ്ഞു.

Continue Reading

kerala

പാലക്കാട്ട് കണ്ടത് സി.പി.എം -ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ

പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

Published

on

പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ എം.പി. പുരുഷ പൊലീസ് വനിത നേതാക്കളുടെ മുറിയിൽ കയറിയെന്നും ചോദിച്ചപ്പോൾ നിങ്ങളുടെ ഭർത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. യു.ഡി.എഫ് ചാക്കിൽ പണം കെട്ടിവെച്ചെന്ന് കള്ളവാർത്ത പ്രചരിപ്പിച്ചും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചും നടത്തിയ നാടകമാണ്.

ഒന്നാമത്തെ മുറിയുടെ റിസൾട്ട് രണ്ടാമത് നൽകി. 12 മണിക്ക് നടത്തിയ പരിശോധനയുടെ സെർച്ചിന് രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഒപ്പ് നൽകി.

കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിൽ വനിത പൊലീസ് സാന്നിധ്യമില്ലാതെ വാതിലിൽ തട്ടാൻ ആരാണ് അധികാരം കൊടുത്തതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

Trending