Connect with us

india

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് കെ സി വേണുഗോപാല്‍ എം.പി

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി.

Published

on

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നമ്മള്‍ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂര്‍ ജനതയുടെ ദുരിതം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പറയാനുള്ളത് കദനകഥകളാണ്. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവര്‍, രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നത് അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കലാപ ബാധിത മണിപ്പൂരിന്റെ യഥാര്‍ത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാര്‍ജിക്കാനും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പൂരിലേക്ക് രാഹുല്‍ ഗാന്ധി സ്‌നേഹത്തോടെ വരവേറ്റതെന്നും കെ
സി വേണുഗോപാല്‍ പറഞ്ഞു.

ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി റോഡ് മാര്‍ഗ്ഗമുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര മണിപ്പൂര്‍ പോലീസ് തടഞ്ഞു.രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മണിപ്പൂര്‍ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സമാധാനം പുന:സ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകും. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസില്ല .മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനും കലാപം അമര്‍ച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തു ചെയ്‌തെന്ന് അവര്‍ സ്വയം പരിശോധിക്കണം. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുന്നതും എന്തുകൊണ്ടാണ് ? പോലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികള്‍ക്ക് കിട്ടി? പോലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതില്‍ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ദുരിതമനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇക്കാര്യം ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

 

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

india

കര്‍ണാടകയിലെ ബി.ജെ.പി കൂട്ടത്തോല്‍വിയില്‍ അരിശം; ടി.വി എറിഞ്ഞുടച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്.

Published

on

ക​ർ​ണാ​ട​ക​യി​ൽ 3 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള അ​രി​ശ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വ​ലി​ച്ചെ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ.

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ദേ​ഷ്യം തീ​രാ​ത്ത​തി​നാ​ൽ ടി.​വി​യി​ലേ​ക്ക് ക​ല്ലു​ക​ൾ എ​റി​യു​ക​യും ചെ​യ്തു.

ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ഏ​റാ​ണി​തെ​ന്ന് വീ​ര​ഭ​ദ്ര​പ്പ പി​റു​പി​റു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം.

സം​സ്ഥാ​ന ബി.​ജെ.​പി​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ട്ടി​ൽ​ത്ത​പ്പു​ക​യാ​ണ്. ബി.​ജെ.​പി​യി​ലെ എ​ല്ലാ നേ​താ​ക്ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഭ​ദ്ര​പ്പ പ​റ​ഞ്ഞു.

Continue Reading

Trending