Connect with us

kerala

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും: മുസ്‌ലിം ലീഗ്

പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്.

Published

on

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ അജണ്ടയാണ് ഏക സിവില്‍കോഡ് എന്നും ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാഷ്ട്രീയ കാര്യ ഉപദേശകസമിതി യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കാരണവശാലും ഈ നിയമം നടപ്പാക്കാനാവില്ല. നിലവിലുള്ള നിയമപ്രകാരം മുന്നോട്ട് പോകണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനയെ മറികടന്ന് ഏകസിവില്‍ കോഡ് കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇതിനെ നേരിടാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. – സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അവര്‍ക്ക് മറ്റൊരു നേട്ടവും പറയാനില്ലാത്തതുകൊണ്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്ന് ചര്‍ച്ചയൊക്കെ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അജന്‍ഡയാക്കാനുള്ള ശ്രമമാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തതിനു സമാനമാണ് ഇതും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഈ സര്‍ക്കാര്‍ ചെയ്ത ഒരു കാര്യവുമില്ല. മണിപ്പുരില്‍ പോലും ഒരു അഭിപ്രായവും പറയാതെ, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ്, ഇപ്പോള്‍ യാതൊരു കാര്യവുമില്ലാതെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ജനത്തെ വിഡ്ഢികളാക്കുന്ന നടപടിയാണിത്. അതിനെ ശക്തിയായി പാര്‍ട്ടി എതിര്‍ക്കും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

”ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാനാകാത്ത സംഗതിയാണ് പ്രധാനമന്ത്രി ഇപ്പോള്‍ എടുത്തിട്ടിരിക്കുന്നത്. നരേന്ദ്ര മോദിക്കു ഭയമാണ് എന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ ഭരണം ഇക്കാലയളവില്‍ തികച്ചും മോശമായിരുന്നു. നോട്ട് നിരോധനവും സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമെല്ലാമായി ആകെ കുരുക്കിലാണ്. അതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം നടത്തുന്നത്. അത് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സാധ്യമായ തുറുപ്പുചീട്ടുകളെല്ലാം അദ്ദേഹം പയറ്റിയതാണ്. എല്ലാം പൊളിഞ്ഞു. ഈ ഘടകങ്ങളെല്ലാം അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു അജന്‍ഡയുമായി മുന്നോട്ടു വരുന്നത്. – ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഓണ്‍ലൈന്‍ വഴിയും കേരളത്തിലെ നേതാക്കള്‍ ഓഫ് ലൈനായും യോഗത്തില്‍ പങ്കെടുത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കോര്‍പറേഷന്‍ നീക്കിയിരുന്നു.

Continue Reading

kerala

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു.

Published

on

മഞ്ചേശ്വരത്ത് കയര്‍ കട്ടയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കകത്ത് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ബായാര്‍ പദവ് ക്യാംക്കോ കോമ്പൗണ്ടിന് സമീപം താമസിക്കുന്ന അബ്ദുള്ള – സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ രണ്ടു മണിയോടെ ഉപ്പളയില്‍ നിന്ന് ബന്ധു വിളിച്ചതിനെ തുടര്‍ന്ന് വാഹനവുമായി ഇറങ്ങിയതാണ് ഇയാള്‍. എന്നാല്‍ 3.20ഓടെ വഴിമധ്യേ കയര്‍ കട്ടയില്‍ ടിപ്പര്‍ ലോറിക്കകത്ത് അവശ നിലയില്‍ അഷീഫിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഉപ്പളയില്‍ കാത്തുനിന്ന ബന്ധു തിരക്കി വന്നപ്പോഴാണ് കഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ബന്ദിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ല സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കകത്തു നിന്നും വടിക്കഷ്ണം കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, വസ്ത്രത്തില്‍ രക്തക്കറയും ഇയാളുടെ ചെരുപ്പ് റോഡില്‍ കാണപ്പെട്ടതും മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Continue Reading

Trending