Connect with us

kerala

മലപ്പുറത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി; നാട്ടുകാര്‍ ഫ്യൂസൂരി കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

ക്യഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി. മണിക്കൂറുകളോളം വേലിയില്‍ കുടുങ്ങിക്കിടന്ന ആനയെ ഒടുവില്‍ നാട്ടുകാര്‍ വൈദ്യുതി വേലിയിലിയുടെ ഫ്യൂസ് ഊരി നാട്ടുകാര്‍ ആനയെ രക്ഷപ്പെടുത്തി. നിലമ്പൂരിലെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. എന്നാല്‍ രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയ ആന അല്‍പ്പ സമയം സമീപത്തുള്ള റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു.

കാര്‍ പിന്നോട്ട് എടുത്ത് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു. സ്വകാര്യ വ്യക്തി സ്ഥാപിച്ച വേലിയില്‍ നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് ആന കൃഷിയിടത്തില്‍ പ്രവേശിച്ചത്.

 

kerala

തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അമിത ഫോണ്‍ ഉപയോഗം

11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

Published

on

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്‍ സഹായിച്ചത് ഫോണ്‍ ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്‍ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്‍ കാരണം മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്‍ സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനോട് ചേര്‍ന്ന കോഴി ഫാമില്‍ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.

കൃത്യം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

Continue Reading

kerala

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി

സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Published

on

കൊച്ചി കേന്ദ്രീയഭവനില്‍ ബോംബ് ഭീഷണി. പുലര്‍ച്ച് 3.49നാണ് പെസോ ഓഫീസില്‍ ഭീഷണി സന്ദേശം എത്തിയത്. മെയില്‍ വഴിയാണ് ഭീഷണി സന്ദേഷം ലഭിച്ചത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

Continue Reading

kerala

തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞു

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്.

Published

on

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 72,120ലേക്ക് എത്തി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

Continue Reading

Trending