Connect with us

kerala

പ്രണയം ഉപേക്ഷിച്ച് മണ്ഡപത്തിലേക്ക്, പകയോടെ മുന്‍കാമുകന്‍; വിവാഹപ്പന്തല്‍ മരണവേദിയായി

കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്‍.

Published

on

കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്‍. മകളുടെ വിവാഹ പന്തലില്‍ വെച്ചാണ് കല്ലമ്പലം വടശ്ശേരികോണം സ്വദേശി രാജു (63) നെ നാലുപേര്‍ മര്‍ദ്ദിച്ചുകൊന്നത്. മകള്‍ ശ്രീലക്ഷ്മിയുടെ മുന്‍കാമുകന്‍ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികള്‍. ജിഷ്ണുവുമായി ശ്രീലക്ഷ്മി മുന്‍പ് അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയ ഒരു ജീവിതത്തിലേക്ക് ശ്രീലക്ഷ്മി കടക്കാന്‍ ഒരുങ്ങുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.

സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍ , ശ്യം, മനു എന്നിവരുള്‍പ്പെട്ട നാലുപേരെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടില്‍ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.

kerala

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.

Published

on

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്നാണ് മെമു സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന് റെയില്‍വേ പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.

വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്.

4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സര്‍വീസിന് ഉപയോഗിക്കുന്നതെന്നും പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

Continue Reading

kerala

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു

Published

on

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു.

ഒക്ടോബര്‍ 25ന് ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയും, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാന്റീന്‍, റെയില്‍വേ സ്റ്റേഷന്‍/കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിര്‍ണയിച്ചത്.

 

ഇനം- വില(ജി.എസ്.ടി. ഉള്‍പ്പെടെ)

 

1 കുത്തരി ഊണ് – 72 രൂപ

2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ

3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) -35 രൂപ

4 ചായ(150 മില്ലി)- 12 രൂപ

5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ

6 കാപ്പി-(150 മില്ലി)-12 രൂപ

7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ

8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ

9 കട്ടന്‍ കാപ്പി(150 മില്ലി)-10 രൂപ

10 മധുരമില്ലാത്ത കട്ടന്‍കാപ്പി(150 മില്ലി)-08 രൂപ

11 കട്ടന്‍ചായ(150 മില്ലി)-09 രൂപ

12 മധുരമില്ലാത്ത കട്ടന്‍ചായ(150 മില്ലി)-09 രൂപ

13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ

14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ

15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ

16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ

17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ

18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ-65 രൂപ

19 പൊറോട്ട 1 എണ്ണം-13 രൂപ

20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ

21- പ്ലെയിന്‍ റോസ്റ്റ്-36 രൂപ

22 -മസാലദോശ ( 175 ഗ്രാം) 52 രൂപ

23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ

24 -മിക്‌സഡ് വെജിറ്റബിള്‍-31 രൂപ

25 പരിപ്പുവട (60 ഗ്രാം)-10 രൂപ

26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ

27 കടലക്കറി (100 ഗ്രാം)-32 രൂപ

28 ഗ്രീന്‍പീസ് കറി (100 ഗ്രാം)32 രൂപ

29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ

30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

31 കപ്പ (250 ഗ്രാം ) 31 രൂപ

32 ബോണ്ട (50 ഗ്രാം)-10 രൂപ

33 ഉള്ളിവട-(60 ഗ്രാം)-12 രൂപ

34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12

35 തൈര് സാദം-48 രൂപ

36 ലെമണ്‍ റൈസ് -45 രൂപ

37 മെഷീന്‍ ചായ -09 രൂപ

38 മെഷീന്‍ കാപ്പി- 11 രൂപ

39 മെഷീന്‍ മസാല ചായ- 15 രൂപ

40 മെഷീന്‍ ലെമന്‍ ടീ -15 രൂപ

41 മെഷീന്‍ ഫ്‌ളേവേര്‍ഡ് ഐസ് ടി -21 രൂപ

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച (08/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ശനിയാഴ്ച ( 09/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും തെക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

 

 

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Continue Reading

Trending