Connect with us

kerala

തിരുവനന്തപുരത്ത് യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം പാറശ്ശാല പരശുവയ്ക്കലിൽ യൂണിഫോമിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. പിതാവിന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

kerala

ട്രെയിനുകളില്‍ ബോംബ് ഭീഷണി; പ്രതി പിടിയില്‍

മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം.

Published

on

ട്രെയിനുകളില്‍ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. പ്രതിയെ എറണാകുളം റെയില്‍വെ പൊലീസ് സെന്‍ട്രല്‍ പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ കാശ് മുഴുവന്‍ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടര്‍ന്ന് ഇയാള്‍ യാത്ര ചെയ്യുന്നതിനിടെ മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Continue Reading

kerala

ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവം; പിവി അന്‍വറിനെതിരെ കേസെടുത്തു

ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Published

on

ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

എംഎല്‍എയ്ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അന്‍വര്‍ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും അന്‍വര്‍ രജിസ്റ്റര്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സംഭവസമയത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

 

 

Continue Reading

kerala

വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ?; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പി.കെ ശ്രീമതി

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു.

Published

on

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ മുറിയിലേക്ക് കയറുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് പി.കെ. ശ്രീമതി മറുപടി നല്‍കാഞ്ഞത്.

ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നേതാക്കളുടെ കിടപ്പുമുറിയിലെത്തിയത്.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് വിവാദമായിരുന്നു. എന്നാല്‍ മുറിയില്‍ കയറാന്‍ വിസമ്മതിച്ചതോടെ അര മണിക്കൂറിനു ശേഷം വനിത ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

 

Continue Reading

Trending