Connect with us

kerala

മലയാളികളോടുള്ള ആകാശക്കൊള്ളക്ക് സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുന്നു : പി.കെ ഫിറോസ്

പ്രവാസി വിമാന നിരക്ക് കൊള്ള

അധികാരികള്‍ക്ക് താക്കീതായി യൂത്ത്‌ലീഗ് ഉപരോധം

Published

on

കോഴിക്കോട് : മലയാളികളോടുള്ള ആകാശകൊള്ളക്ക് കേന്ദ്ര – കേരള സര്‍ക്കാറുകള്‍ കൂട്ടുനില്‍ക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രവാസി വിമാന നിരക്ക് കൊള്ളയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്ടറിലേക്ക് സാധാരണ ഗതിയില്‍ റിട്ടേണ്‍ അടക്കം ടിക്കറ്റിന് ശരാശരി ഇരുപതിനായിരം രൂപ ചാര്‍ജ് വരുമ്പോഴാണ് പ്രവാസികള്‍ക്ക് അവധിക്കാല സമയത്ത് വണ്‍വേ ടിക്കറ്റിന് മാത്രം അമ്പതിനായിരം രൂപയില്‍ അധികം ചാര്‍ജ് നല്‍കേണ്ടി വരുന്നത്. വിമാന കമ്പനികളുടെ കൊള്ള മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇനത്തിലും വലിയ തുക ഈടാക്കുന്നത് കൊണ്ടാണ് അധിക ചാര്‍ജ് വിമാന ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്. അവധിക്കാല സമയത്ത് തന്നെ ലണ്ടനില്‍ നിന്ന് എട്ട് മണിക്കൂര്‍ യാത്രയുള്ള ഡെല്‍ഹിയിലേക്ക് നാല്‍പത്തിഅയ്യായിരം രൂപയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെങ്കില്‍ മൂന്നര മണിക്കൂര്‍ ജി.സി.സിയില്‍ നിന്ന് യാത്രയുള്ള കേരളത്തിലേക്ക് അമ്പതിനായിരത്തില്‍ അധികം രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.

 

ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സൗജന്യമായി മറ്റ് രാജ്യങ്ങള്‍ മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ ഇന്ത്യയിലേക്ക് വലിയ തുകയാണ് ഈടാക്കുന്നത്. മനുഷ്യതരഹിതമായ ഈ സമീപനവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ ഇടപെടേണ്ട കേരള സര്‍ക്കാരും മലയാളികളോട് കാണിക്കുന്ന ഈ കൊള്ളയില്‍ മൗനം പാലിക്കുകയാണ്. പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നിമില്ല. ലോക്‌സഭ അംഗം എന്ന ഫോമില്‍ ആണ് കേരള ലോകസഭ അംഗങ്ങളുടെ നടപ്പെന്നും ഫിറോസ് പരിഹസിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ നടത്തുമ്പോളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്ന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണ് കമ്പനികള്‍ ക്രൂരത നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അധികാരികള്‍ അലംഭാവം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഓഫീസിന്റെ മെയിന്‍ ഗെയ്റ്റ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം നേരത്തെ സ്ഥാനമുറപ്പിച്ചിരുന്നു. സമാധാനപരമായ സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത നീക്കുകയാണ് പോലീസ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റെ അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍കോയ, സംസ്ഥാന കമ്മറ്റി അംഗമായ സി. ജാഫര്‍ സാദിഖ്, സി.കെ ഷാക്കിര്‍, എം.പി ഷാജഹാന്‍, ഷഫീഖ് അരക്കിണര്‍, എസ്.വി ഷൗലീക്ക്, കെ.വി മന്‍സൂര്‍, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരിപ്പില്‍, ഐ. സല്‍മാന്‍, കെ. കുഞ്ഞിമരക്കാര്‍, ഒ.കെ ഇസ്മായില്‍ സംബന്ധിച്ചു.

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

kerala

ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്

Published

on

വയനാട്: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയില്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രന്‍, സി. യൂസഫ്, എന്‍. പി. കുഞ്ഞുമോള്‍, പി. എം. നാസര്‍, പി. കെ. പുഷ്പന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രന്‍.

 

Continue Reading

kerala

‘വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’; സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം

ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു

Published

on

വര്‍ഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവടുമാറ്റുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിജയത്തെക്കുറിച്ചുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമാണ് സമസ്ത മുഖപത്രത്തില്‍ നടത്തിയിട്ടുളളത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്റെ പരാമര്‍ശം ഇപ്പോള്‍ സംഘപരിവാര്‍ ആഘോഷിക്കുകയാണെന്നും മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിര്‍ സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നുമാണ് സുപ്രഭാതത്തിലെ വിമര്‍ശനം.

സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കല്‍. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. സിപിഎം.-സംഘപരിവാര്‍ ബന്ധത്തിന്റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വര്‍ധിക്കുകയണ്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ സിപിഎം എതിരാളികള്‍ ജയിച്ചാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് വര്‍?ഗീയതയിലേക്കാണ്.

ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയാരോപണം ഉന്നയിച്ചാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയെങ്കില്‍ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു. ബിജെപിയുടെ ബി ടീമാവാന്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ ശ്രമിക്കരുത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വികാരവും വിയോജിപ്പും ഉള്‍ക്കൊള്ളാന്‍ ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവര്‍ക്ക് ആയുധം നല്‍കുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളില്‍ നിന്നാണ് തിരുത്തല്‍ ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ച് പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.

Continue Reading

Trending