Connect with us

kerala

കൈവിലങ്ങ് വെച്ച സംഭവം: സമരം കടുപ്പിച്ച് എം.എസ്.എഫ് ; പരാതി നല്‍കും

Published

on

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ കൈവിലങ്ങ് വെച്ച സംഭവത്തില്‍ എം.എസ്.എഫ് മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിക്കും ഇന്ന് പരാതി നല്‍കും. കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കുക. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരാനാണ് എം.എസ്.എഫിന്റെ തീരുമാനം.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഡി.ഡി.ഇ ഓഫീസുകള്‍ അനിശ്ചിത കാലത്തേക്ക് ഉപരോധിച്ചു സമരം കടുപ്പിക്കാന്‍ ആണ് തീരുമാനം. അതേസമയം, വിഷയത്തില്‍ പ്രതിഷേധവുമായി മുസ് ലിംലീഗും രംഗത്തെത്തിയിരുന്നു.

എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ കൈവിലങ്ങു വെച്ച സംഭവത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കൈ വിലങ്ങ് വെച്ചത് നിയമ വിരുദ്ധമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈ വിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതിയുടെ കൃത്യമായ നിര്‍ദേശം ഉണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങള്‍. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെക്കുകയായിരുന്നു.

ഇതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎം.എ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യില്‍ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പൊലീസിന്റെത്് ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

kerala

വർഗീയതക്കു കേരളത്തിൽ സ്ഥാനമില്ലെന്നു ഉപ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു

ഇടതുകോട്ടയായ ചേലക്കരയില്‍ യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം ചെയ്തത് പരാജയത്തിലും ദൃശ്യമാണ്.

Published

on

പുത്തൂർ റഹ്‌മാൻ

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുഫലം കേരളം ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. പാലക്കാട് നടന്ന ത്രികോണ മല്‍സരത്തില്‍ ജനം രാഹുല്‍ മാങ്കൂട്ടത്തിനെ ഏറ്റവും മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു. ഇടതുകോട്ടയായ ചേലക്കരയില്‍ യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം ചെയ്തത് പരാജയത്തിലും ദൃശ്യമാണ്. വയനാട്ടിലെ പ്രിയങ്കയുടെ വിജയമാവട്ടെ എതിരില്ലാത്തതുമായി.

പാലക്കാട്ടെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഇടതു ജനാധിപത്യമുന്നണി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗീയ പ്രീണനത്തിലൂന്നിത്തുടങ്ങി എന്നത് തന്നെയാണ് കാണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു എന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ നീചമായ ആരോപണം ഉള്‍പ്പടെ സി.പി.ഐ.എം ഈ തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച സമീപനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ മാന്തുന്നതാണ്. തെരഞ്ഞെടുപ്പിലുടനീളം മുസ്ലിംകളോടുള്ള വെറുപ്പു പരത്താനും പാലക്കാട്ടെ ഹിന്ദുക്കളെ അതുവഴി സ്വാധീനിക്കാമെന്നുമാണ് ഭരണപക്ഷം കണക്കുകൂട്ടിയത്.

മുനമ്പം വിഷയത്തെക്കുറിച്ച് ഒരക്ഷം ഉരിയാടാത്ത സര്‍ക്കാര്‍ അതൊരു മുസ്ലിം-കൃസ്ത്യന്‍ ഭിന്നിപ്പിനുള്ള ആയുധമാക്കാമെന്നും കരുതി. ഒടുവില്‍ ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണത്തിനായി കേരളത്തിലെ രണ്ടു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളെയും ഉപയോഗപ്പെടുത്തി. ഒരേസമയം കേരളത്തിലെ മൂന്നു മത വിഭാഗങ്ങളെയും കബളിപ്പിക്കാനും യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തിയത്. ഭാഗ്യവശാല്‍ ഒന്നും ഫലം കണ്ടില്ല. കേരളത്തില്‍ ബി.ജെ.പിയെ ചെറുക്കുന്നത് സി.പി.ഐ.എം ആണെന്ന നുണയെക്കൂടി തകര്‍ത്തുകൊണ്ടാണ് പാലക്കാട്ടെ വിജയം പുതിയൊരു ദിശ നിര്‍ണയിക്കുന്നത്. ബി.ജെ.പിയുടെയും സി.പി.ഐ.എമിന്റെയും വര്‍ഗീയ പ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും പരാജയപ്പെടുത്തിയ പാലക്കാട്ടെ വോട്ടര്‍മാര്‍ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍ഹിക്കുന്നു.

Continue Reading

kerala

കനത്ത തിരിച്ചടി പ്രതീക്ഷിച്ചില്ല; സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച’; സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ബി.ജെ.പി നേതാവ്‌

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Published

on

പാലക്കാട് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കോഴയും കൂറുമാറ്റവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കുറിച്ചു.

ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്നാണ് ബിജെപി നേതാവ് എന്‍ ശിവരാജന്‍ പറ!ഞ്ഞത്. സംഘടന ശക്തിപ്പെടുത്താനായി കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടു വരണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

Continue Reading

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

Trending