Connect with us

kerala

രണ്ടുദിവസത്തിനുള്ളില്‍ എംവി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും- കെ. സുധാകരന്‍

കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു

Published

on

ധാര്‍മികത ചൂണ്ടിക്കാട്ടിയാണ് താന്‍ നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് അറിയിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടതോടെ ആ ചാപ്റ്റര്‍ അവസാനിച്ചെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ എഫക്റ്റ് ചെയ്യുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടു. അവരുടെ ആ അഭിപ്രായം താന്‍ സ്വീകരിച്ചു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരനാണ് സുധാകരനെതിരെ പരാതി നല്‍കിയതെന്ന എകെ ബാലന്റെ പ്രതികരണത്തിനുള്ള മറുപടി ഇങ്ങനെ; ‘പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് തനിക്കെതിരെ പരാതി വന്നതെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരാന്‍ പോകുന്ന ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോഴെ കുരച്ചുപഠിക്കുമോ?. ഇല്ലല്ലോ, പട്ടിയാകുമ്പോള്‍ കുരയ്ക്കാം. എകെ ബാലന്‍ പറയുന്നത് അത്ര സീരിയസായി എടുക്കേണ്ട. ഗോവിന്ദന്‍ മാഷല്ല, ഗോവിന്ദന്‍. എംവി ഗോവിന്ദനും എകെ ബാലനും പറയുന്നത് ഏതാണ്ട് തുല്യമാണ്. അതിനൊന്നും അര്‍ഥവും നിലവാരവുമില്ല’ സുധാകരന്‍ പറഞ്ഞു.

രണ്ടുദിവസത്തിനുള്ളില്‍ എംവി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്‌ സിപിഎം പൊട്ടിത്തെറിയിലേക്ക്; തലവേദനയായി കൊഴിഞ്ഞാമ്പാറയിലെ വിമത കൺവെൻഷൻ

കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

Published

on

ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ വിമതർ കൺവെൻഷൻ വിളിച്ചു ചേർത്തത് സിപിഎമ്മിന് മറ്റൊരു തലവേദനയാവുകയാണ്. കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കൽ സമ്മേളനം നടത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് വിമതരും കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിമത നീക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് തവണയും കൊഴിഞ്ഞാമ്പാറ രണ്ടിലെ ലോക്കൽ സമ്മേളനം മാറ്റി വെച്ചിരുന്നു. അടുത്ത കാലത്ത് മറ്റൊരു പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നയാളെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ സെക്രട്ടറിയാക്കിയതോടെയാണ് കൊഴിഞ്ഞാമ്പാറ മേഖലയിൽ വിഭാഗീയതയും വിമത നീക്കവും ശക്തിയാർജിച്ചത്.

പാർട്ടി ആലോചനകൾ നടത്താതെ ജില്ലാ സെക്രട്ടറിയാണ് പാർട്ടി വിട്ട് വന്നയാളെ സിപിഎം ലോക്കൽ സെക്രട്ടറിയാക്കിയതെന്നും നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും പെരുമാറുന്നുവെന്നാരോപിച്ചാണ് വിമതർ സംഘടിച് ശക്തിയാർജിച്ചത്. ചിറ്റൂർ ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ എം സതീഷ് ലോക്കൽ കമ്മിറ്റി അംഗം ബി ശാന്തകുമാർ എന്നവരുടെ നേതൃത്വത്തിലാണ് വിമത കൺവെൻഷൻ വിളിച്ചു ചേർത്തത്.

വിഭാഗിയതയെ തുടർന്ന് കമ്മിറ്റികളിൽ നിന്ന് പുറത്തുപോയവരുടെയും നിശബ്ദത തുടരുന്നവരുടെയും പിന്തുണ ഇവർക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലെ വിഭാഗീയ പ്രവർത്തനം പർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നുണ്ട്. 17 ബ്രാഞ്ച് കമ്മിറ്റികളുള്ള കൊഴിഞ്ഞാമ്പാറ 2 ലോക്കൽ കമ്മിറ്റിയിലെ 13 ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെൻഷനിൽ പങ്കെടുത്തു.

ബ്രാഞ്ച് കമ്മിറ്റി മിനുട്ട് സുമായി ബ്രാഞ്ച് സെക്രട്ടറിമാർ വിമത കൺവെർഷനിൽ പങ്കെടുത്തത് നേതൃത്വത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചു തന്നെയാണ്. സംസ്ഥാന നേതൃത്വത്തിന് ബ്രാഞ്ച് സെകട്ടറിമാർ പരാതി നൽകിയിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണത്തിലേക്കും കൺവെൻഷനിലേക്കും വിമതർ നീങ്ങിയത്.

സകല ശക്തിയുമെടുത്ത് പോരാടിയിട്ടും ഉപതെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ സിപിഎം ന് മറ്റൊരു തലവേദനയാണ് വിമത നീക്കം.

Continue Reading

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച സംഭവം; നടന്‍ ഗണപതിക്കെതിരെ കേസ്

കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്.

Published

on

മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച സംഭവത്തില്‍ നടന്‍ ഗണപതി അറസ്റ്റില്‍. കളമശ്ശേരി പൊലീസാണ് ഗണപതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഇന്നലെ രാത്രി രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നു അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പിന്നാലെ താരത്തെ കസ്റ്റഡിയിലും എടുത്തു.

കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

Trending