Connect with us

kerala

മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ മുന്‍ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റക്കെതിരെയും പരാതി നല്‍കിയിരുന്നതായിഷമീര്‍

എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടു.

Published

on

മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ മുന്‍ ഡിജിപിയായ ലോക്‌നാഥ് ബെഹ്‌റക്കെതിരെയും പരാതി നല്‍കിയിരുന്നതായി പരാതിക്കാരനായ ഷമീര്‍. കെ.സുധാകരനെതിരെകൂടാതെ മാധ്യമപ്രവര്‍ത്തകനും ഉദ്യോഗസ്ഥരും പ്രതികളാണെന്ന് ഷമീര്‍ വാര്‍ത്താചാനലിലെ ന്യൂസ് അവര്‍ പരിപാടിയില്‍ പറഞ്ഞു. സുധാകരനെതിരെ ആദ്യം എഫ്.ഐ.ആറില്‍ രേഖപ്പെടുത്താതിരുന്ന ശേഷം പൊടുന്നനെ ഇന്നലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പ് അറസ്റ്റ് ചെയ്തത്. താന്‍ തട്ടിപ്പുകാരന്റെ അടുക്കല്‍ ചെന്നത് കണ്ണിലെ പാട് മായ്ക്കുമെന്ന് പറഞ്ഞതിനാലാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നും വ്യക്തമായതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളും അവിടെ സന്ദര്ശിക്കുകയും മന്ത്രി സുനില്‍കുമാര്‍ അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശമാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍: സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശമാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്

Published

on

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ. ഉപരോധദിവസം പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവിറക്കി. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

മാർച്ച് 17നാണ് ഉപ​രോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.

Continue Reading

kerala

മുൻഭാര്യ എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പൊലീസില്‍ പരാതി നല്‍കി ബാല

Published

on

കൊച്ചി: മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പരാതിയുമായി നടന്‍ ബാല. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ബാലയുടെ ഭാര്യ കോകിലയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബാലയുടെ വക്കീലും കരൾ ദാനം ചെയ്ത ജേക്കബും കൂടെയുണ്ടായിരുന്നു. കുറച്ചേറെ ദിവസങ്ങളായി ബാലയുടെ പക്കൽ നിന്നും വിവാഹജീവിതം നയിച്ച നാളുകളിൽ അനുഭവിച്ച തിക്താനുഭവങ്ങൾ വിവരിച്ചു കൊണ്ട് എലിസബത്തന് ഉദയൻ ഫേസ്ബുക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരെ സംസാരിച്ചു കൊണ്ട് രംഗത്തു വരികയും, ഇതിനെതിരെ എലിസബത്ത് മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന നിലയിലായിരുന്നു കോകിലയുടെ ആരോപണങ്ങൾ. എലിസബത്തിന്റെ സഹോദരനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് എന്ന് അവകാശപ്പെടുന്ന ഏതാനും കടലാസുകൾ കയ്യില്പിടിച്ചു കൊണ്ടായിരുന്നു കോകിലയുടെ അവതരണം.

 

Continue Reading

kerala

താമരശേരിയിൽ പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയ 13കാരിയെ നാല് ദിവസമായി കാണാനില്ല

Published

on

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് കാണാതായത്. മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലപുറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്.

പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

SHO, Thamarassery Police Station – 9497987191

Sub Inspector, Thamarassery Police Station – 9497980792

Thamarasserry Police Station – 0495-2222240

Continue Reading

Trending