Connect with us

india

തി​രു​പ്പൂ​രി​ലെ ബനിയൻ ബസാറിൽ വ​ൻ തീ​പി​ടി​ത്തം; അ​മ്പ​തോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

Published

on

തി​രു​പ്പൂ​രി​ലെ ബനിയൻ ബസാറിൽ ഇന്നലെ രാത്രിയിലുണ്ടായ വ​ൻ തീ​പി​ടി​ത്തംത്തിൽ അ​മ്പ​തോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു.ആ​ള​പാ​യ​മി​ല്ല.ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ക​ച്ച​വ​ട​ക്കാ​രും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് തീയണച്ചത്‌.വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

india

ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

Continue Reading

india

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി

ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

Published

on

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

Continue Reading

india

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.

Continue Reading

Trending