Connect with us

kerala

പ്രതിപക്ഷനേതാക്കളെ വിരട്ടാമെന്നത് വ്യാമോഹം: മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം

Published

on

കെ.സുധാകരനെതിരായ പ്രതികാര നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്. വിമർശനം ഉന്നയിക്കുന്നവരെ കള്ളക്കേസെടുത്ത് നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. കേന്ദ്രത്തിൽ മോദി ചെയ്യുന്നതെന്തോ അതാണ് കേരളത്തിൽ പിണറായിയും ആവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി വിരട്ടാമെന്നത് വ്യാമോഹമാണ്. ആ പരിപ്പ് കേരളത്തിൽ വേവില്ല. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് പി.എം. എ സലാം.

യാതൊരു തെളിവുമില്ലാതെയാണ് സുധാകരനെ വേട്ടയാടുന്നത്. അഴിമതികൊണ്ടും വ്യാജ രേഖ വിവാദത്തിലും പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാറിന്റെ മുഖം രക്ഷിക്കാനാണ് ഇത്തരം കള്ളക്കേസുകളുമായി ഇറങ്ങിയിരിക്കുന്നത്. ഈ പകപോക്കൽ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിക്കണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

Trending