Connect with us

kerala

റെയിലിന് പുറമെ ആകാശത്തും തിരിച്ചടി; പിണറായി സര്‍ക്കാരിന്റെ റോഡ്ക്യാമറ അഴിമതിയും പിടികൂടുന്ന വിധി

റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

റോഡ് ക്യാമറ അഴിമതി പ്രതിപക്ഷം വ്യാപകമായി തെളിവുകളുടെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചപ്പോഴെല്ലാം അത് തങ്ങള്‍ക്കറിയില്ലെന്നും സുതാര്യമാണെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന്റെ മറുപടികള്‍. വികസനപദ്ധതികളെ പ്രതിപക്ഷം തകര്‍ക്കുകയാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മറുപടി. എന്നാല്‍ ഹൈക്കോടതി ഇതിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ ഇന്ന് പുറപ്പെടുവിച്ച വിധി കെ.റെയിലിന്റെ കാര്യത്തിലെന്ന പോലെ എ.ഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിന്റെ കോഴക്കഥ പിടികൂടും.
236വ കോടി രൂപ ചെലവഴിച്ച് റോഡരികില്‍ 756 എ.ഐ ക്യാമറ വെക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ ട്രോണിനെ കരാര്‍ ഏല്‍പിച്ചെങ്കിലും അതിനുള്ള സാങ്കേതിക ജ്ഞാനമോ പ്രവൃത്തി പരിചയമോ സ്ഥാപനത്തിനില്ലായിരുന്നിട്ടും കെ.ഫോണ്‍ ചുമതലയുള്ള എസ്.ആര്‍.ഐ.ടിയെ ഉപകരാര്‍ ഏല്‍പിക്കുകയായിരുന്നു. ചൈനയുടെ വിലകുറഞ്ഞ കേബിളുകള്‍ കെ.ഫോണിനായി വാങ്ങി വന്‍ അഴിമതി നടത്തിയ ഈ കമ്പനിയെ വീണ്ടും കെ.റോഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഏല്‍പിക്കുക വഴി സര്‍ക്കാരിലെയും സി.പി.എമ്മിലെയും ഉന്നതരുടെ നോട്ടം കോടികളുടെ കള്ളപ്പണവും കമ്മീഷനും അടിച്ചുമാറ്റുകയായിരുന്നു. അഴിമതിയോട് സന്ധിയില്ലെന്ന് ആണയിട്ട് അധികാരത്തിലെത്തിയവരാണ് ഇത്തരത്തില്‍ ശതകോടികള്‍ രണ്ട് പദ്ധതികളിലായി അടിച്ചുമാറ്റിയത്. കെ.റെയില്‍ പദ്ധതിക്കായി മഞ്ഞക്കുറ്റി ഇട്ടതിലും വലിയ അഴിമതി ആരോപണം ഉയരുകയും കോടതി കുറ്റിയിടീല്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
കെല്‍ട്രോണിനെ കരാര്‍ ഏല്‍പിച്ചെന്നും അവരെന്തുചെയ്‌തെന്ന് തങ്ങള്‍ക്കറിയേണ്ടതില്ലെന്നുമുള്ള ന്യായമാണ് കോടതി വിധിയോടെ പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി ഖജനാവിന് ലാഭമാണോ നഷ്ടമാണോ എന്ന് കണ്ടെത്താനും ഇനി പണം കൊടുത്തുപോകരുതെന്നുമാണ് ജസ്റ്റിസുമാര്‍ കല്‍പിച്ചിരിക്കുന്നത്.
അഴിമതി കള്‍ മറയ്ക്കാനായി എസ്.എഫ്.ഐക്കാരുടെ കള്ളക്കളികളിന്മേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വിഷയം തിരിച്ചുവിടുകയും ചെയ്ത സര്‍ക്കാരിനും സി.പി.എമ്മിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഏതായാലും ഇതിലൂടെ സര്‍ക്കാരിനെ കയ്യോടെ പിടികൂടാനുള്ള അവസരമാണ് പ്രതിപക്ഷത്തിനും ജനത്തിനും വന്നുചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും മാത്രമല്ല, പ്രതിപക്ഷത്തിനാകെയും ജനത്തിനും ഈ പോരാട്ടത്തില്‍ അഭിമാനിക്കാം. തമിഴ്‌നാട്ടിലോ മറ്റ് പലസംസ്ഥാനങ്ങളിലോ ഇതുവരെയും നടപ്പാക്കാത്ത റോഡ് ക്യാമറ പദ്ധതിയുമായി സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാലത്ത് രംഗത്തുവന്നതുതന്നെ അഴിമതി മണത്തിരുന്നു. ഏതായാലും അനാവശ്യമായ ജനത്തെ പിഴിഞ്ഞ് വിദേശടൂറുകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കും ഉന്നതര്‍ക്കുമുള്ള ഒന്നാന്തരം മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending