Connect with us

kerala

ഇലക്ട്രിക്ക് സ്കൂട്ടർ കത്തിനശിച്ചു; യാത്രക്കാരൻ ഇറങ്ങി മാറി നിന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപെട്ടു

യര്‍ ഫോഴ്‌സ് എത്തി തീ കെടുത്തിയപ്പോഴേക്കും സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു

Published

on

പെരിന്തൽമണ്ണയിൽ ഇലക്ട്രിക് സ്‌കൂട്ടർ തീ പിടിച്ചു കത്തി നശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം നടത്തുന്ന എരവിമംഗലം സ്വദേശി റഫീഖിന്റെ വാഹനമാണ് കത്തി നശിച്ചത്. പെരിന്തൽമണ്ണ ഹോസ്സിങ് കോളനിക്ക് സമീപം വെച്ചാണ് തീപിടിത്തമുണ്ടായത്.

സ്‌കൂട്ടർ ഓടിച്ചു വരുന്നതിനിടയിൽ ഹൗസിംഗ്കോളനിക്ക് സമീപം വെച്ചു വാഹനം ഓഫ്‌ ആകുകയും, തുടർന്ന് ഉടമ പരിശോധന നടത്തുന്നതിനിടെ പുക ഉയരുന്നത് കണ്ടു യാത്രക്കാരൻ ഇറങ്ങി മാറി നിന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപെട്ടു.

തുടർന്ന് നാട്ടുകാർ ഫെയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ കെടുത്തിയപ്പോഴേക്കും സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. ഒന്നര വർഷത്തോളമായി ഉപയോഗിക്കുന്ന വാഹനമാണ് കത്തി നശിച്ചതെന്ന് ഉടമ റഫീഖ്.

kerala

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ല

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.

Published

on

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം യൂത്ത് ലീഗ് നിവേദനം ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രിൻസിപ്പാളിന് കൈമാറുന്നു.

കോഴിക്കോട് : തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്. സർക്കാരിന്റെ തെറ്റായ ഇത്തരം നീക്കങ്ങളും അധികാരികളുടെ ഇടപെടലുകളും മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളോട് ചെയ്യുന്ന അനീതിയാണ്. മെഡിക്കൽ കോളേജിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളും സൗകര്യങ്ങളും വരേണ്ടതുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടിക്രമങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിരോധിക്കും. ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രിൻസിപ്പാൾ ഡോ: കെ.ജി സജിത്ത് കുമാറിന് നിവേദനം നൽകി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ജില്ലാ സെക്രട്ടറി സമദ് നടേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. ന്യായമായ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

 

Continue Reading

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

kerala

വോട്ടെണ്ണല്‍ നാളെ; ചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Published

on

ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നാല് ടേബിളുകളും ഇടിപിബിഎംഎസ്ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളുമുള്‍പ്പെടെ ആകെ 19 ടേബിളുകളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിങ് ബൂത്തും ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍. ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തിലായിരിക്കും എണ്ണല്‍. തൃക്കണായ ബൂത്താണ് അവസാനമായി എണ്ണുക.

 

 

Continue Reading

Trending