Connect with us

india

കനത്ത നാശം വിതച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ ആറ് മരണം, 22 പേര്‍ക്ക് പരിക്ക്

ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും

Published

on

ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ആറ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 23 മൃഗങ്ങള്‍ ചത്തു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്.

ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അര്‍ധാരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ ചുഴലിക്കാറ്റ് വീശിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

india

ഭരണഘടനയെ ദുര്‍ബലമാക്കുന്ന ഏത് നയവും എതിര്‍ക്കും; ഖാഇദേ മില്ലത്തിനെ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് ഹാരിസ് ബീരാന്‍

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

Published

on

ന്യൂഡല്‍ഹി: മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ പെട്ടതാണെന്നും പാസാക്കുന്ന ബില്ലുകള്‍ നോക്കിയാണ് നാം മതേതരത്വം പരിശോധിക്കേണ്ടതെന്നും അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

സ്വാതന്ത്ര സമര സേനാനികളും ഭരണഘടനാ അസംബ്ലി അംഗങ്ങളും നടത്ത യ പ്രയത്‌നങ്ങളെ ആദരവോടെ സ്മരിക്കുന്നു. എന്റെ പാര്‍ട്ടി നേതാവും ഭരണഘടനാ സമിതിയംഗവും പാര്‍ലമെന്റ് അംഗവുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രത്യേകം സ്മരിക്കുന്നു. നിസംശയം നമുക്ക് പറയാം നമ്മുടെ ഭരണഘടനാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനായാണ്. പക്ഷെ നമുക്ക് എത്രത്തോളം ഭരണഘടനാ ശില്പികളോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തണം. ഇത്രയധികം വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യവും ലോകത്തില്ല എന്ന കാര്യത്തില്‍ നാം മേനി നടിക്കു ന്നു. പക്ഷേ ഇന്ന് ആ വൈവിധ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് നടപ്പാക്കിയ ബില്ലില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതത്തെയാക്കി. ഇന്ത്യന്‍ ഭരണഘടനക്കെതിരെയുള്ള ആക്രമണമാണിത്. ആള്‍ക്കൂട്ട കൊലപാതകം, മണിപ്പൂരിലെ കലാപം, വിദ്വേഷ പ്രസംഗങ്ങള്‍, ബുള്‍ഡോസര്‍ കാടത്തം തുടങ്ങി ധാരാളം അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നു. ഇവയെല്ലാം ഭരണഘടനക്കെതിരെയുള്ള ആക്രമണമാണ്.

ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ വകുപ്പ് 16 (4) പ്രകാരം സാമൂഹിക നീതി നടപ്പാക്കല്‍ നിര്‍ബന്ധമാണ്. ഈ വകുപ്പ് പ്രകാരം പിന്നോ ക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ജാതി സെന്‍സ സ് നടപ്പാക്കാത്തത് വഴി ഈ തത്വത്തെയും അവഹേളിച്ചിരിക്കുകയാണ് സര്‍ക്കാര്‍- അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെ.പി.സിയില്‍ പ്രതിപക്ഷത്തു നിന്ന് പ്രിയങ്കഗാന്ധിയും

വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.

Continue Reading

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

Trending