Connect with us

kerala

വ്യാജ രേഖ കേസ്; ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും

Published

on

വ്യാജരേഖ ചമച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നു. വിദ്യ നൽകിയ രേഖകൾ അന്വേഷണസംഘം പരിശോധിക്കും. സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും. സംവരണ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും. പിഎച്ച്ഡി ക്രമക്കേടിൽ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

അതേസമയം വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാൻ കേരള പൊലീസ്. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിദ്യ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.

തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇൻർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിറ്റൂർ കോളേജിലെ അധ്യാപികയും ഇന്റർവ്യൂ ബോർഡ് അംഗവുമായ ശ്രീപ്രിയയുടെ മൊഴി ഇന്ന് അഗളി പോലീസ് രേഖപ്പെടുത്തും.

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

‘പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.’

Published

on

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല. സര്‍ക്കാറിതര ഏജന്‍സികളും ക്ലബുകളും വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.

പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.

സ്‌കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Continue Reading

kerala

തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

Published

on

കണ്ണൂര്‍ തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 26നാണ് കണ്ണൂര്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്.

ഏപ്രില്‍ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending