Connect with us

News

കോണ്‍ടിനെന്റല്‍ കപ്പ്; ഇന്ത്യ ഇന്ന് ലെബനോണുമായി കളിക്കുന്നു

ഒരു വിജയവും സമനിലയുമായി ഇന്ത്യക്ക് പിറകില്‍ രണ്ടാമതാണ് ലെബനോണ്‍.

Published

on

ഭുവനേശ്വര്‍: ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ ഇന്ന് രാത്രി 7-30 ന് കോണ്‍ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ശക്തരായ ലെബനോണുമായി കളിക്കുന്നു. ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയം വഴി പൂര്‍ണ പോയിന്റ് സ്വന്തമാക്കിയ സുനില്‍ ഛേത്രിയുടെ സംഘത്തിന് തോറ്റാലും ഫൈനലുറപ്പാണ്.

ഒരു വിജയവും സമനിലയുമായി ഇന്ത്യക്ക് പിറകില്‍ രണ്ടാമതാണ് ലെബനോണ്‍. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇരുവരും തമ്മില്‍ കളിക്കാനാണ് സാധ്യത. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ വനാത്തുവും മംഗോളിയയും നേര്‍ക്കുനേര്‍ വരും.

kerala

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസം; കെ.സുധാകരന്‍

മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

Published

on

ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ദിവസമാണെന്ന് കെപിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കുറേ കാലമായി ബിജെപിയുടെ ശബ്ദവും മുഖവുമായി സന്ദീപ് വാര്യര്‍. മതേത ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നവരാണ് ബിജെപിയും സിപിഐഎമ്മും. അതിന് മുമ്പില്‍ ജനങ്ങള്‍ക്കുള്ള ഉത്തരമാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Published

on

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്‍ അശാന്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജിരിബാമില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ആറുപേരില്‍ ഉള്‍പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അസമിലെ സില്‍ച്ചറില്‍ എത്തിച്ചു.

നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മണിപ്പൂരിലെ അക്രമം വര്‍ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്‍ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും സുരക്ഷ ഉറപ്പിക്കാന്‍ രംഗത്തുണ്ട്.

ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്‍ താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 മാര്‍ ഗോത്രവിഭാഗക്കാര്‍ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജിരിബാമില്‍ ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ ബാധിതമായ ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ആര്‍മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്‍ പവര്‍) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറന്‍ ഇംഫാല്‍ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്‍പ്പെടുത്തിയ പോലീസ് സ്റ്റേഷന്‍ മേഖലകള്‍.

Continue Reading

india

മട്ടന്‍ കഷ്ണം ലഭിച്ചില്ല, കിട്ടിയത് ഗ്രേവി മാത്രം, ബി.ജെ.പി എം.പിയുടെ വിരുന്നില്‍ കൂട്ടത്തല്ല്‌

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്.

Published

on

യു.പിയിലെ  മിർസാപൂർ ജില്ലയിലെ ഭദോഹിയിൽ ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൂട്ടത്തല്ലിനിടെ ചിലർ റൊട്ടിയും മട്ടൻകറികളും കവറുകളിലാക്കി സ്ഥലംവിടുന്നതും കാണാമായിരുന്നു.

ഭക്ഷണം വിളമ്പുന്നതിനിടെ എം.പിയുടെ ഡ്രൈവറുടെ സഹോദരൻ മട്ടൻ കഷ്ണങ്ങൾക്കു പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്നം ആരംഭിച്ചത്. ആട്ടിറച്ചി കിട്ടാത്തതിൽ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരൻ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും പിന്നീടത് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആളുകൾ പരസ്പരം ഏറ്റുമുട്ടി.

സമീപഗ്രാമങ്ങളിൽനിന്നടക്കം 250ഓളം പേരാണ് പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

Continue Reading

Trending