Connect with us

GULF

വേനലവധിയും ഹജ്ജ് യാത്രയും തിരക്കൊഴിവാക്കാന്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുതല്‍ ജീവനക്കാര്‍

യാത്രക്കാരുടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയൈന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Published

on

മനാമ: വേനല്‍ അവധിക്കാലവും ഹജ്ജ് സീസണും കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പ്രയാസം നേരിടാത്തവിധം സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

യാത്രക്കാരുടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയൈന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

2022ല്‍ 6.9 ദശലക്ഷം പേരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2021നേക്കാള്‍ 127.5ശതമാനം കൂടുതല്‍ പേരാണ് 2022ല്‍ യാത്ര ചെയ്തത്. ഒറ്റവര്‍ഷംകൊണ്ട് മുപ്പതുലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം കൂടുതല്‍ ഉദ്യോഗസ്ഥരെയും അനുബന്ധ ജീവനക്കാരെയും നിയോഗിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക മെച്ചപ്പെട്ട സേവനവും ഉയര്‍ന്ന പരിഗണനയും ഉറപ്പാക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

GULF

കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേരെ അറസ്റ്റ് ചെയ്തു

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Published

on

കുവൈത്ത്: കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി. ഇതോടനുബന്ധിച്ചു അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്ത് പൗരന്മാര്‍, രണ്ടു അനധികൃത കുടിയേറ്റക്കാര്‍, ഒരു സിറിയന്‍ പൗരന്‍ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Continue Reading

GULF

അബുദാബി പൊലീസ് ചരിത്രത്തിലേക്ക് വെളിച്ചം വീശി മഖ്ത പീരങ്കി

അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

Published

on

അബുദാബി: അബുദാബി പൊലീസിന്റെ ചരിത്ര ആഴങ്ങളിലേക്ക് വെളിച്ചം വീശി അബുദാബിയിലെ അല്‍മഖ്ത പീരരങ്കി ഇന്നും നിലകൊള്ളുന്നു. ആദ്യകാലത്ത് സുരക്ഷയുമായി ബന്ധപ്പെട്ടാണ് അല്‍മഖ്ത പാലത്തിനോട് ചേര്‍ന്ന് പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും കാലക്രമേണ പീരങ്കി, നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനുള്ള ഉപകരണമായി മാറുകയായിരുന്നു. അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

നൂറ്റാണ്ടുമുമ്പ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അബുദാബിയുടെ പ്രവേശന കവാടത്തില്‍ പീരങ്കി സ്ഥാപിച്ചത്. പൗരാണികതയുടെ അടയാളവും സുരക്ഷിത ബോധത്തിന്റെ ഓര്‍മ്മകളുമായാണ് ഇ ന്നും ഈ പീരങ്കി ഇവിടെ നിലകൊള്ളുന്നത്. അല്‍മഖ്ത ടവറിന്റെ കാവല്‍ക്കാര്‍ പ്രതിരോധ ആവശ്യങ്ങള്‍ ക്കായി ഉപയോഗിച്ച പീരങ്കി കാലക്രമേണ റമദാന്‍ മാസപ്പിറവിയും ഈദ് പ്രഖ്യാപനവുമൊക്കെ  അറിയിക്കുന്നതിനുള്ളതായി മാറുകയായിരുന്നു.

അബുദാബി പോലീസിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രഥമ സ്ഥാപനങ്ങളിലൊന്നാണിത്. അബുദാ ബി പോലീസിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും തുടക്കം മുതല്‍ അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന തിനും ഇത് സമപ്പിക്കപ്പെട്ടിരിക്കുന്നു. അബുദാബി പോലീസിന്റെ പരിഷ്‌കൃതവും മാന്യവുമായ പങ്ക് പ്രതിഫ ലിപ്പിക്കുന്നതില്‍ ഈ കേന്ദ്രം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ഹെറിറ്റേജ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അലി അല്‍ഹമ്മാദി പറഞ്ഞു. മുന്‍കാലങ്ങളി ല്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും അല്‍മഖ്തയില്‍ ഉയര്‍ന്നു നില്‍ക്കു ന്ന ടവറും പീരങ്കിയും സുരക്ഷിതത്വവും വിശ്വാസവും അഭിമാനവും നല്‍കിയിരുന്നുവെന്നത് അവിസ്മരണീയമാണ്.

Continue Reading

GULF

സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ വ്യാപകമായ പരിശോധന; ഒരാഴ്ചക്കിടെ 20,749 പേരെ പിടികൂടി

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 05 വരെയുള്ള ഒരാഴ്ച കാലയളവില്‍ 20,749 പേരെ പിടികൂടിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

Published

on

റിയാദ്: രാജ്യത്തെ കുടിയേറ്റ-തൊഴില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗദിഅറേബ്യയില്‍ പരിശോധന വ്യാപകമാക്കി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 05 വരെയുള്ള ഒരാഴ്ച കാലയളവില്‍ 20,749 പേരെ പിടികൂടിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.

ഇതില്‍ 13,871 പേര്‍ കുടിയേറ്റ നിയമം ലംഘിക്കപ്പെട്ടതിന്റെ പേരിലാണ് പിടിയിലായത്. അതിര്‍ത്ഥി സുരക്ഷാ നിയമം ലംഘിക്കപ്പെട്ട 3,517 പേരെയും തൊഴില്‍ നിയമം ലംഘിച്ച 3,361 പേരെയുമാണ് പിടികൂടിയത്.

രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1,051 പേരും ഇതില്‍ ഉള്‍പ്പെടുന്നു, അവരില്‍ 43ശതമാനം യെമനികളും 54ശതമാനം എത്യോപ്യക്കാരും 03ശതമാനം മറ്റു രാജ്യക്കാരുമാണ്; നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 90 പേരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കൊണ്ടുപോകുകയും, താമസിപ്പിക്കുകയും, ജോലി ചെയ്യിക്കുകയും ചെയ്ത പന്ത്രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

മൊത്തം 40,173 വിദേശികള്‍ (35,862 പുരുഷന്മാരും 4,311 സ്ത്രീകളും) നിലവില്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിന് 32,375 പേരെ കസ്റ്റഡിയിലെടുത്തു. ശരിയായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാനും 2,576 പേര്‍ക്ക് അവരുടെ യാത്രയ്ക്കുള്ള ബുക്കിംഗ് ക്രമീകരണങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. 10,024 പേരെ ഇതിനകം സ്വദേശത്തേക്ക് തിരിച്ചയച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കുക, അവരെ കൊണ്ടുപോകുക, അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ ചെയ്യുക എന്നിങ്ങനെ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ദശലക്ഷം സൗദി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും
അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും അഭയത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടാമെന്നും അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ അറസ്റ്റ് ചെയ്യേണ്ട പ്രധാന കുറ്റകൃത്യങ്ങളാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Continue Reading

Trending