Connect with us

kerala

പ്രതിഷേധം കനത്തപ്പോൾ പറഞ്ഞത് വിഴുങ്ങി എം.വി ഗോവിന്ദൻ

Published

on

മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍നിന്നു മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്.എഫ്.ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ആര്‍ഷോയുടെ പരാതിയില്‍ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്‌ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനല്‍ ഗൂഢാലോചന നിയമത്തിന്റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ ആരായാലും, പത്രപ്രവര്‍ത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞെന്നു പ്രചരിപ്പിച്ചാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ, ഞാന്‍ എല്ലാ സന്ദര്‍ഭത്തിലും പറയുന്നത്, മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സാമാന്യ ബുദ്ധിയോടെ പറയാന്‍ സാധിക്കുന്ന ഇക്കാര്യം, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുമെന്നു ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ അത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍, അസംബന്ധം എന്നാണ് ഞാന്‍ സാധാരണ പറയുന്നത്. ഇന്ന് അതു പറയുന്നില്ല, തെറ്റായ ഒരു നിലപാടാണ് എന്നു പറയുന്നു.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്‌ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ഞായറാഴ്ച ഭീഷണി മുഴക്കിയത്. മുന്‍പും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാന്‍ഡ് ഉണ്ട്. ആ സ്റ്റാന്‍ഡിലേ നില്‍ക്കാന്‍ പാടുള്ളൂ ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്‌സൈറ്റിലുള്ളതു റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കടയുടെ ബോര്‍ഡ് മാറ്റുന്നതിലെ തർക്കം; കടഉടമയുടെ ഭാര്യയെയും അമ്മയെയും കയ്യേറ്റം ചെയ്ത് സിപിഎം നേതാവ്

ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്

Published

on

തിരുവനന്തപുരത്ത്് ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്.

അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്യമങ്ങളില്‍ വൈറലാണ്. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും കാണാം.

കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Continue Reading

kerala

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു

Published

on

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

 

Continue Reading

Health

എം പോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published

on

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Continue Reading

Trending