Connect with us

News

അഞ്ച് പേര്‍ പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സില്‍ അഴിച്ചുപണി

ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ടീം വിട്ടു.

Published

on

കൊച്ചി: ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ടീം വിട്ടു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വിക്ടര്‍ മോംഗില്‍, അപോസ്തലോസ് ജിയാനു, ഇവാന്‍ കല്യൂഷ്‌നി, ഹര്‍മന്‍ജോത് ഖാബ്ര, മുഹീത് ഖാന്‍ എന്നിവരുടെ വിടവാങ്ങലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഓദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്യാപ്റ്റനായിരുന്ന ജെസെല്‍ നേരത്തെ ടീം വിട്ടിരുന്നു. ടീം വിട്ടെങ്കിലും ജീവിതത്തില്‍ ഇനിയെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ആയിരിക്കുമെന്ന വിക്ടര്‍ മോംഗില്‍ വിടവാങ്ങല്‍ കുറിപ്പില്‍ അറിയിച്ചു. മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാന്‍ സമയമായി. അടുത്ത സീസണില്‍ ഞാന്‍ ടീമിന്റെ പദ്ധതികളില്‍ ഇല്ലെന്ന് ബോര്‍ഡ് തീരുമാനം എടുത്തു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ ഇതെന്റെ സ്വന്തം തീരുമാനം അല്ല. കേരളത്തില്‍ തന്നെ തുടരാനായിരുന്നു എന്റെ ആഗ്രഹം. ഇന്ത്യയില്‍ ചെലവഴിച്ച മൂന്ന് വര്‍ഷവും അവിസ്മരണീയമാണ്. ഇവിടെ വന്നത് മുതല്‍ നാട്ടുകാരനെന്നോണം പരിഗണിച്ചു. ടീമിനോടൊപ്പം ചെലവഴിച്ച ഒരു സീസണിന് നന്ദി അറിയിക്കാന്‍ ഈ കുറിപ്പ് ഉപയോഗിക്കുകയാണെന്നും മോംഗില്‍ കുറിച്ചു.

News

യെമനിലെ ഹൊദൈദ തുറമുഖത്ത് ബോംബാക്രമണം നടത്തി ഇസ്രാഈല്‍

ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

Published

on

യെമനില്‍ ഇസ്രാഈല്‍ ബോംബാക്രമണം. യെമനിലെ ഹൊദൈദ തുറമുഖത്ത് ആണ് ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയത്. ഇസ്രാഈലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണില്‍ ഇറാന്‍ സഖ്യകക്ഷിയായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേല്‍ ബോംബാക്രമണം ഉണ്ടാകുന്നത്.

ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ഇസ്രാഈലിനെതിരെയും ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനെതിരെയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പണമിടപാട്: മൂന്നംഗ സമിതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

Published

on

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

മാര്‍ച്ച് 14-നും 15-നും ഇടയ്ക്ക് രാത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മ വിവാദത്തില്‍ പെട്ടിരുന്നു.

ജസ്റ്റിസ് ഷീല്‍ നാഗു, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, 20 ന് സിറ്റിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റണമെന്ന് മാര്‍ച്ച് 20ന് എസ്സി കൊളീജിയം നിര്‍ദ്ദേശിച്ചു. പണം കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോലെ, ആരോപണവിധേയമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആരംഭിച്ച ‘കൈമാറ്റത്തിനുള്ള നിര്‍ദ്ദേശം… സ്വതന്ത്രവും ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമാണ്’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 22ന് ചീഫ് ജസ്റ്റിസ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. അതേ ദിവസം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെഐ ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീം കോടതി പരസ്യമാക്കി.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനിടെ, തീപിടിത്തത്തിന് പിറ്റേന്ന് രാവിലെ സംഭവസ്ഥലത്ത് നിന്ന് പണം നീക്കം ചെയ്തതും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

Trending