Connect with us

kerala

പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിന് എടുത്തത് 899 ദിവസം, ചെലവ് 1200 കോടി

ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: 2020ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ഡല്‍ഹിയില്‍ തുടങ്ങിയത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തായിട്ടായിരുന്നു നിര്‍മ്മാണം. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസമാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും.

 

kerala

വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

Published

on

വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ക്രിസ്മസ് ആഘോഷ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

Published

on

ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.

വീട്ടുകാരാണ് കിടക്കയിൽ അജിനെ മരിച്ച നിലയിൽ കണ്ടത്. തലക്ക് സ്കാൻ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിൻ മരത്തിൽ നിന്ന് വീണത്.

Continue Reading

kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

on

നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Continue Reading

Trending