Connect with us

News

വില്ലനായി മഴ; ചെന്നൈ- ഗുജറാത്ത് ഐ.പി.എല്‍ ഫൈനല്‍ വൈകുന്നു

മഴ തുടരുകയാണെങ്കില്‍ ഫൈനല്‍ ഇനിയും നീളാനാണ് സാധ്യത.

Published

on

ഐപിഎല്‍ ഫൈനലില്‍ വില്ലനായി മഴ. മത്സരം 7:30 മണിക്ക് തുടങ്ങേണ്ടിയിരുന്നെങ്കിലും ഇതുവരെ തുടങ്ങാനായിട്ടില്ല. കളി നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതാണ് കാരണം. മഴ തുടരുകയാണെങ്കില്‍ ഫൈനല്‍ ഇനിയും നീളാനാണ് സാധ്യത.

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഐപിഎല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

 

 

 

kerala

ബി.ജെ.പി കോട്ടയില്‍ വിള്ളല്‍ വരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

Published

on

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുനില ഉയര്‍ത്തി. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ചാണ് രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് ബി.ജെ.പിക്ക് നിലവില്‍ 858 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്.

കല്‍പാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ സമാഹരിക്കാനായില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേടിയതിനേക്കാള്‍ 700ലേറെ വോട്ടുകള്‍ കുറവാണ് കൃഷ്ണകുമാറിന്.

സി. കൃഷ്ണകുമാറിന് 7569 വോട്ടാണ് ഇതുവരെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ 6711 വോട്ടും മൂന്നാംസ്ഥാനത്തുള്ള പി. സരിന്‍ 4121 വോട്ടും നേടി.

പാലക്കാട്:

സി. കൃഷ്ണകുമാര്‍ 7569

രാഹുല്‍ മാങ്കൂട്ടത്തില്‍ 6711

പി. സരിന്‍ 4121

Continue Reading

kerala

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൊ​ളി​യും: ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

Published

on

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പൊ​ളി​യു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ക്ഷേ​ത്ര ന​ഗ​ര​മാ​യ മു​രു​ഡേ​ശ്വ​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ശി​വ​കു​മാ​ർ. ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യൊ​ഴു​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.

Published

on

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Continue Reading

Trending