Connect with us

News

ആരാധകര്‍ക്ക് കണ്ണീര്‍ കുറിപ്പ്, നന്ദി; പുറത്താകലില്‍ മനസ് തുറന്ന് കോലി

രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Published

on

ബെംഗളുരു: തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍. തകര്‍പ്പന്‍ പ്രകടനങ്ങള്‍. കാണികളുടെ നിറഞ്ഞ പിന്തുണ. എന്നിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫ് ബെര്‍ത്ത് ലഭിക്കാത്ത നിരാശയിലാണ് വിരാത് കോലി. പിന്നാലെ ആരാധക പിന്തുണയ്ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വിരാട് കോലി. ‘മികച്ച സീസണായിരുന്നെങ്കിലും ലക്ഷ്യത്തിനരികെ നമ്മള്‍ കാലിടറി വീണു. നിരാശയുണ്ടെങ്കിലും നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും. പിന്തുണയ്ക്കുന്ന എല്ലാ ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്’ എന്നുമാണ് കോലിയുടെ ട്വീറ്റ്.

രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഐ.പി.എല്‍ ഇപ്പോഴും കിട്ടാക്കനിയാണ്. ഇത്തവണ ഫാഫ് ഡുപ്ലസി നയിക്കുന്ന സംഘത്തില്‍ കോലിയെ കൂടാതെ ഗ്ലെന്‍ മാക്‌സ്‌വെലും മുഹമ്മദ് സിറാജുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ സ്ഥിരതയില്ലാത്ത ടീമിന്റെ പ്രകടനമാണ് വന്‍ ആഘാതമായത്.

കഴിഞ്ഞ ദിവസം അവസാന മല്‍സരത്തില്‍ കോലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബെംഗളുരു ജയിക്കുമെന്നാണ് കരുതപ്പെട്ടത്. ചിന്നസ്വാമിയില്‍ മഴ കാരണം വൈകിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി ഗംഭീരമായിരുന്നു കോലി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കരുത്ത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പ്രതികൂല കാലാവസ്ഥ ഗുജറാത്തിന് വെല്ലുവിളിയാവുമെന്നും കരുതപ്പെട്ടു. പക്ഷേ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു. ഇനി അടുത്ത സീസണിനായി അദ്ദേഹം കാത്തിരിക്കണം.

 

kerala

എം എം ലോറന്‍സ് അന്തരിച്ചു

95 വയസ്സായിരുന്നു.

Published

on

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Continue Reading

kerala

യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാശ്രമം; യുവാവ് മരിച്ചു

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു.

Published

on

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

Continue Reading

kerala

പാർലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡൻ എംപി ഉറപ്പ് നൽകി; നിയമനടപടിയെ കുറിച്ച് ആലോചിച്ചില്ല: അന്നയുടെ അച്ഛൻ

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്.

Published

on

മകളുടെ മരണ വിവരം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡന്‍ എംപി ഉറപ്പ് നല്‍കിയെന്ന് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്റെ പിതാവ്. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട് സന്ദര്‍ശിച്ചു.

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് പിതാവും പ്രതികരിച്ചിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ഗുരുതര ആരോപണവും പിതാവ് ഉന്നയിച്ചിരുന്നു.

എന്നാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പ് രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണെന്നും മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി.

Continue Reading

Trending