Connect with us

kerala

കോ-ഓര്‍ഡിനേറ്റര്‍മാരുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗം 25ന്‌

Published

on

കോഴിക്കോട്: ചന്ദ്രിക 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ചന്ദ്രിക സ്‌പെഷല്‍ കാമ്പയിന്റെ ഭാഗമായുള്ള സംയുക്ത യോഗം 25ന് ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും. ചന്ദ്രിക ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, കര്‍ഷക സംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ (എസ്.ടി.യു), പ്രവാസി ലീഗ് എന്നീ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് അനുഭാവ സര്‍വീസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
പ്രതിനിധികള്‍ കൃത്യസമയത്ത് യോഗത്തില്‍ എത്തിച്ചേരണമെന്നും ചന്ദ്രിക കാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

kerala

‘ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്’: ആര്യാടൻ ഷൗക്കത്ത്

Published

on

പി.വി അന്‍വര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാന്‍ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.

പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാണ്
നിലമ്പൂര്‍ നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

Published

on

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

അതേസമയം ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്നവരാണ് ഇവ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഇവര്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.

അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

Trending