Connect with us

Culture

യു.ടി ഖാദര്‍ ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് നല്‍കിയ മധുരപ്രതികാരം

സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.

Published

on

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്നനേതാവും നിയമസഭാപ്രതിപക്ഷഉനേതാവുമായിരുന്ന യു.ടി.ഖാദറിനെ കര്‍ണാടകനിയമസഭാസ്പീക്കറാക്കാനുള്ള പാര്‍ട്ടി തീരുമാനം ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ്. മുസ്്‌ലിംജനവിഭാഗത്തില്‍ ഒരൊറ്റയാളെ പോലും സ്ഥാനാര്‍ത്ഥിപോലുമാക്കാതിരുന്ന ബി.ജെ.പി ഇത്തവണയും ഭരണം പിടിക്കാമെന്ന് നിനച്ചെങ്കിലും അത് നടന്നില്ല. മുസ്്‌ലിംകളും വിവിധ ജാതിസമുദായങ്ങളും ഒറ്റക്കെട്ടായി നിന്നാണ് ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ചെറുത്തുതോല്‍പിച്ച് കോണ്‍ഗ്രസിന് തനിച്ച് ഇവിടെ അധികാരം നല്‍കിയത്. ബജ്‌റംഗ് ബലിയും ഹനുമാനും കേരളസ്‌റ്റോറിയും പ്രചാരണവിഷയമാക്കി വര്‍ഗീയവോട്ടുകള്‍ തട്ടാമെന്ന മോഹത്തിനാണ് തിരിച്ചടിയേറ്റത്. യു.ടി ഖാദറിന് സ്പീക്കര്‍ പദവി നല്‍കുന്നതിലൂടെ ഈ രാഷ്ട്രീയത്തിനാണ ്തിരിച്ചടി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുസ്്‌ലിം സ്പീക്കറാകുന്നത്.

53 കാരനായ ഖാദര്‍ മംഗളൂഗുരുവില്‍നിന്നാണ് ഇത്തവണയും കനത്ത ഭൂരിപക്ഷത്തിന് വിജയിച്ചത്. പഴയ ഉള്ളാള്‍ മണ്ഡലമാണിത്. കഴിഞ്ഞതവണ 20,000 ത്തോളം വോട്ടിന് ദക്ഷിണകന്നടയില്‍നിന്ന് വിജയിച്ചു. ഇത്തവണ 82,637 വോട്ടിനാണ് വിജയം. ഇത്തവണയും ഖാദറും പുട്ടൂരിലെ സ്ഥാനാര്‍ത്ഥിയും മാത്രമാണ് ഉടുപ്പി മേഖലയില്‍നിന്ന് കോണ്‍ഗ്രസിനായി വിജയം നേടിയത്. മൂന്നുതവണ മന്ത്രിയായ നേതാവായ ഖാദര്‍ ഇത് അഞ്ചാംതവണയാണ് എം.എല്‍.എയാകുന്നത്. ആദ്യഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതോടെ ഖാദറിനെ തഴഞ്ഞുവെന്ന പരാതിയുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് തീരുമാനം രഹസ്യമാക്കിവെക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിസാര്‍ അഹമ്മദ്ഖാനെ സിദ്ധരാമയ്യ മന്ത്രിയാക്കിയിരുന്നു. വികസനത്തില്‍ ഇനിയും മുസ്്‌ലിം മന്ത്രിമാരുണ്ടാകുമെന്നാണ ്കരുതുന്നത്. 9 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെല്ലാവരും വിജയിച്ചിട്ടുണ്ട്. 5 സ്ത്രീകളും വിജയിച്ചവരില്‍പെടുന്നു.

എല്ലാ വിഭാഗങ്ങളെയും ശരിയായി പരിഗണിച്ച സര്‍ക്കാരാണ് സിദ്ധരാമയ്യയുടേത്. ബി.ജെ.പിയാകട്ടെ സംവരണം എടുത്തുകളഞ്ഞും ഹിജാബിനെതിരെ ഹാലിളക്കിയും ടിപ്പുവിനെ അധിക്ഷേപിച്ചും പരമാവധി ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമിച്ചത്. സിദ്ധ-ഡി.കെ സര്‍ക്കാര്‍ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള ശരിയായ ,ചിട്ടയായ ചുവടുവെയ്പാണ ്‌നടത്തിയത്. ബി.ജെ.പി പിന്തുണയോടെ വഖഫ് ബോര്‍ഡ് അംഗമായയാള്‍ നേരത്തെ മുസ്്‌ലിംകള്‍ക്ക് നിരവധി വകുപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തില്‍ സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending