Connect with us

GULF

അബുദാബി പുസ്തക മേളക്ക് തുടക്കമായി

പുസ്തക മേളയില്‍ 85ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 1300 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കമായി. ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന പുസ്തക മേളയില്‍ 85ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 1300 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ അഞ്ച് ലക്ഷത്തില്‍പരം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് വായനാപ്രേമികള്‍ക്കാണ് സജ്ജമാക്കിയിട്ടുള്ളത്. അബുദാബി അഡ്‌നികിലെ പ്രദര്‍ശന ഹാളില്‍ നടക്കുന്ന പുസ്തകമേള രാവിലെ 9മുതല്‍ രാത്രി 10 വരെ പ്രവേശനമുണ്ടായിരിക്കും. 2000ല്‍പരം കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ ഇതൊടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

അബുദാബി പുസ്തകമേള അറബ് ലോകത്തെ പ്രധാന സാഹിത്യവേദികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇത് 32-ാം തവണയാണ് ബൃഹത്തായ അക്ഷരമേളക്ക് അബുദാബി സാക്ഷ്യം വഹിക്കുന്നത്.

കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, മനറത്ത് അല്‍ സാദിയാത്ത്, സോര്‍ബോണ്‍ യൂണിവേഴ്സിറ്റി അബുദാബി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബി, ലോഗോസ് ഹോപ്പ്, ലോഗോസ് ഹോപ്പ് എന്നിവ ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ എഡിഐബിഎഫ് പരിപാടികള്‍ സംഘടിപ്പിക്കും.

GULF

മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

Published

on

ജുബൈൽ: മലപ്പുറം അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ്‌ അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്.

ജുബൈലിലെ ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നി. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൈത്തായിൽപാറ അബൂബക്കർ മുസ്​ലിയാരുടെ മകനാണ്.

Continue Reading

GULF

കാല്‍നടക്കാരുടെ അശ്രദ്ധ; നടുറോഡില്‍ ജീവന്‍ പൊലിയുന്നു  റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന  നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്.  റോഡ് മുറിച്ചു കടക്കുന്നത് അത്യധികം അപകടരമാണെന്നും സീബ്ര ക്രോസ്സിംഗിലൂടെയല്ലാതെ മറുഭാഗത്തേ ക്ക് കടക്കരുതെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള മേല്‍പാലങ്ങള്‍, അണ്ടര്‍പാസ്സു കള്‍, ട്രാഫിക് സിഗ്നലുകളോട് ചേര്‍ന്നുള്ള സീബ്ര ക്രോസ്സിംഗുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. മറ്റി ടങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കുന്നത് റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നായാണ് കണക്കാക്കിയി ട്ടുള്ളത്. അതുകൊണ്ടുതന്നെ കാല്‍നടയാത്രക്കാര്‍ കൃത്യമായ ക്രോസിംഗ് നിയമങ്ങള്‍ പാലിക്കണമെന്നും റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അബുദാബി പൊലീസ് അറിയി പ്പില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധയുണ്ടാവണം. വിശിഷ്യാ കാല്‍നടക്കാര്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സീബ്രക്രോസ്സിംഗ് പ്രയോജനപ്പെടുത്തണം.
അതേസമയം കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തുകയും വേഗത കുറക്കുകയും ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കാല്‍നടയാത്രക്കാ ര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. വേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ ക്കിടയിലൂടെയാണ് പലരും മറുവശം കടക്കാന്‍ റോഡിന് കുറുകെ ഓടുന്നത്. അത്യധികം അപകടകരമാ യ ഇത്തരം പ്രവൃത്തികളില്‍നിന്ന് കാല്‍നടക്കാര്‍ പിന്മാറണം.കഴിഞ്ഞദിവസം മുസഫ ഷാബിയയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.
സീബ്രക്രോസ്സിംഗിലൂെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനായി  അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ മുസഫയില്‍ ഉദ്യോഗസ്ഥര്‍ സദാരംഗത്തുണ്ട്. ദിനംപ്രതി നിരവധിപേരെ ഇത്തരത്തില്‍ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പലരും റോഡിനുകുറുകെ ഓടുന്നത്. ജീവന്‍ അപകടത്തിലാകുന്ന ഈ പ്രവണത അത്യന്തം ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. അബുദാബി പൊലീസ് ഇക്കാര്യത്തില്‍ നിരന്തരം ബോധവല്‍ക്ക രണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Continue Reading

GULF

അഡിപെകിന് സമാപനം; ചരിത്രം തിരുത്തി

10 ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍

Published

on

ചിത്രം : അഡിപെക്

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടുകയും ചെയ്തു. നാലുദിവസത്തിനിടെ പത്ത് ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ചരിത്രം തിരുത്തിയാണ് അഡിപെകിന് തിരശ്ശീല വീണത്. കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്ന അഡിപെകിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനവും പ്രദര്‍ശനവുമാണ് ഇക്കുറി നടന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

172 രാജ്യങ്ങളില്‍നിന്നുള്ള 205,139 സന്ദര്‍ശകര്‍ എത്തിയെന്നതും വിജയത്തിന്റെ മാറ്റുകൂട്ടി. ഊര്‍ജ്ജം, സാങ്കേതികവിദ്യ, നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറാന്‍ അബുദാബിയിലെ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 ലധി കംപേരാണ് ഈ വര്‍ഷം അധികമായി അഡിപെകില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. 370 സെഷനുകളിലായി 40 മന്ത്രിമാരുള്‍പ്പെടെ 1,800-ലധികം അന്താരാഷ്ട്ര പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. മുപ്പത് രാജ്യങ്ങളില്‍നിന്നായി 2200 കമ്പനികളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയത്.
ഊര്‍ജ്ജരംഗത്തെ ഏറ്റവും വലിയ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടുവാനും ഇവര്‍ക്ക് സാധ്യമായി.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വന്‍കിട ഉല്‍പ്പാദകരും ആ രാജ്യങ്ങളിലെ ഉന്നതരും അഡിപെകിന്റെ ഭാഗമാ യിമാറാന്‍ എത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് അമ്പതില്‍പരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരുന്നു. ഇടപാടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും കഴിഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംബന്ധിച്ചു. യുഎഇ യില്‍നിന്നുള്ള ചെറുതും വലുതുമായ നിരവധി നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും അതിനൂതന സാധന സാമഗ്രികളുടെ വന്‍ശേഖരം തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പെട്രോളിയം മേഖലയിലെ വിസ്മയം പകരുന്ന അതിനൂതന സംവിധാനങ്ങ ള്‍ അബുദാബിയില്‍ എത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ പ്രത്യേകം താല്‍പര്യം കാട്ടി.

കഴിഞ്ഞ നാലു ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രമുഖ വ്യക്തികളും 2200 കമ്പനികളില്‍നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. ഇവര്‍ക്ക് പ്രദര്‍ശനം നടക്കുന്ന അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി ലേക്കും തിരിച്ചുമുള്ള യാത്രക്കായി നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Continue Reading

Trending