gulf
അല്‍ ഖുവൈര്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു
അല്‍ഖുവൈര്‍ ഏരിയ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു.

മസ്കറ്റ്: അല്‍ഖുവൈര്‍ ഏരിയ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു.അമിറാത്ത് അല്‍ ഹാജിര്‍ ഫാമില്‍ നടന്ന സംഗമത്തില്‍ കെഎംസിസി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡണ്ട് ഷാഫി കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാന് ഉദ്ഘാടനം ചയ്തു.അമിറാത്ത് കെഎംസിസി പ്രസിഡന്റ് റഷീദ് പുറക്കാട് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ കരീം കെ പി സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും നിരവധി മത്സരങ്ങളും കലാപരിപാടികള്‍ അരങ്ങേറി.അബ്ദുല്‍ കരീം കെ പി.റിയാസ് വടകര, സമദ് മച്ചിയത്ത്. ഹാഷിം പാറാട്ട്,ഷാജിര്‍ മൊയിപ്പോത്ത്,റിയാസ് തൃക്കരിപ്പൂര്‍,നിഷാദ് മല്ലപ്പള്ളി,ഷാനിദ് സി എന്‍, മുബഷിറ അജ്മല്‍,ഡോ ജാസ്മിന് നിഷാദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വൈകിട്ട് നടന്ന സമാപന ചടങ്ങിന് അല്‍ഖുവൈര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി വാഹിദ് മാള നേതൃത്വം നല്കി.സോനാ ഗോള്‍ഡ് &ഡയമണ്ട്സ് സ്പോണ്സര് ചെയ്യുന്ന സ്ത്രീകളുടെ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈസ് പ്രസിഡന്റ് മാരായ ശിഹാബ് അഹമ്മദ്, ഫിറോസ് ഹസ്സന് അനീഷ് വെളിയന്‍കോട് എന്നിവരും അറബ് സ്റ്റാര്‍ ഫുഡ് ട്രെഡിങ് നല്കുന്ന കുട്ടികളുടെ മത്സര വിജയികള്‍ക്കുള്ള സമ്മാനം, അബ്ദു പട്ടാമ്പി, അബൂബക്കര്‍ പട്ടാമ്പി, അന്‍വര്‍ സാദത്ത്, നസീര്‍ ഏച്ചൂര്‍, എന്നിവരും
ഒറീഡോ മൊബൈല്‍ നല്കുന്ന പുരുഷന് മാരുടെ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷമീര്‍ ആലുവ, ശറഫുദ്ധീന്‍ പുത്തനത്താണി, അസീസ് ജോര്‍ദാന്‍ എന്നിവരും ഫ്രണ്ടി മൊബൈല്‍ നല്കുന്ന വടം വലി മത്സരം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൊയ്തുട്ടി പട്ടാമ്പി,അസീസ് ഫഞ്ച തളിപ്പറമ്പ്, ഹാരിസ് തളിപ്പറമ്പ് എന്നിവരും നല്കി.
തിരഞ്ഞെടുത്ത കുടുബത്തിന് സോനാ ഗോള്‍ഡ് & ഡയമണ്ട് നല്കുന്ന ഉപഹാരം കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാന് ഹാരിസ് തളിപ്പറമ്പിന് കൈമാറി, തുടര്‍ന്ന് കുടുംബ സംഗമത്തില്‍ പങ്കെടുത്ത അല്‍ ഖുവൈര്‍ കെഎംഎംസി പ്രവര്‍ത്തകര്‍ക്കുള്ള റോയല്‍ മാര്‍ക്ക് ഫുഡ് പ്രോഡക്റ്റ് നല്കുന്ന ഗിഫ്റ്റ് വിതരണം മുഖ്യാ അതിഥി മേപ്പയ്യൂര്‍ നരക്കോട് മുസ്ലിം ലീഗിന്റെ പഴയ കാല നേതാവ് പുറത്തൂട്ടയില് അമ്മദ്, ഹരിത സ്വാന്തനം കണ്‍വീനര്‍ ഉമര്‍ വാഫി നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
gulf
അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.
അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.
ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി