Connect with us

News

മിലാന്‍ ഡെര്‍ബി ഇന്ന് വീണ്ടും

രാത്രി 12-30 ന് നടക്കുന്ന അങ്കത്തില്‍ ഇന്ന് അതിഥികള്‍ ഏ.സി മിലാനാണ്.

Published

on

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ന് മിലാന്‍ ഡെര്‍ബിയുടെ രണ്ടാം പാദം. രാത്രി 12-30 ന് നടക്കുന്ന അങ്കത്തില്‍ ഇന്ന് അതിഥികള്‍ ഏ.സി മിലാനാണ്. അവരാണ് സമ്മര്‍ദ്ദത്തിലും. ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ ലീഡ് നേടിയ ഇന്റര്‍ മിലാന് ഇന്ന് പൊരുതി നിന്നാല്‍ മതി. രണ്ട് ടീമുകളുടെയും ഹോം വേദി സാന്‍ സിറോയാണ്. ഇവിടെ ആദ്യ പാദത്തില്‍ ഏ.സി മിലാനായിരുന്നു ആതിഥേയര്‍. അതിനാല്‍ അവരുടെ ആരാധകര്‍ക്കായിരുന്നു ഗ്യാലറിയില്‍ കാര്യമായ അവസരം. ഇന്ന് ഇന്റര്‍ ആതിഥേയരാവുമ്പോള്‍ അവരുടെ ഫാന്‍സിനാണ് കൂടുതല്‍ ടിക്കറ്റ്

 

gulf

കെഎംസിസി നേതാക്കള്‍ ക്രിസ്തുമസ്സ്  ആശംസയുമായി ദേവാലയത്തിലെത്തി

പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും  സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു

Published

on

അബുദാബി: ക്രിസ്തുമസ് ആശംസകളുമായി കെഎംസിസി നേതാക്കള്‍  ക്രൈസ്തവ ദേവാലയത്തിലെത്തി. മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബുദാബി തൃശൂര്‍ ജില്ലാ കെഎംസിസി നേതാക്കളാണ്
അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ എത്തിയത്. പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും  സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു.
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം പരമപ്രധാനമാണെന്നും സ്‌നേഹവും സാഹോദര്യവുമാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്നും ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രവാസലോകത്തും നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനേകങ്ങള്‍ക്ക് തണലാണെന്ന് ഫാദര്‍ അഭിപ്രായപ്പെട്ടു.
അബുദാബി കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഫാദറുമായി പങ്കുവെച്ചു. റസാഖ് ഒരുമനയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പിവി ജലാല്‍ കടപ്പുറം, ജില്ലാ ഭാരവാഹികളായ മുസ്ഥഫ, ശിഹാബ് കപ്പാരത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കമ്മിറ്റിയു ടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ് അന്‍വര്‍, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

Continue Reading

kerala

മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍

സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്

Published

on

കൊച്ചി : ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തില്‍ ഒരാള്‍ പിടിയില്‍. ബി.ടെക് വിദ്യാര്‍ഥിയായ അക്വിബ് ഫനാനെയാണ് ആലുവയില്‍ നിന്ന് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ഥി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.

സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇത് സിനിമക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ഷെരീഫ് മുഹമ്മദ് പരാതിയില്‍ പറഞ്ഞു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Continue Reading

india

അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗ കേസ്; സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്

Published

on

ചെന്നൈ: അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗ കേസില്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്.

ഡിസംബര്‍ 23 നായിരുന്നു സംഭവം. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയാണ് പ്രതി ജ്ഞാനശേഖരന്‍ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ സര്‍വ്വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡില്‍ വെച്ച് പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുന്‍പ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാര്‍ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടന്‍ വിട്ടയാക്കാമെന്ന് ഉറപ്പുനല്‍കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ നല്‍കിട്ടുണ്ട്. തുടര്‍ന്നും ഇയ്യാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ, ഫോണില്‍ നിന്ന് അച്ഛന്റെ മൊബൈല്‍ നമ്പര്‍ എടുത്ത ഇയാള്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്നും വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി.

അതേസമയം, കനത്ത പൊലീസ് സുരക്ഷാ നിലനില്‍ക്കെയാണ് കാമ്പസിനകത്ത് പീഡനം നടന്നിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.

Continue Reading

Trending