Connect with us

kerala

കോണ്‍ഗ്രസ്സിനോളം സ്‌നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല: കെ സുധാകരന്‍

ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും

Published

on

കോണ്‍ഗ്രസ്സിനോളം സ്‌നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാകണമെന്ന ആഹ്വാനത്തോടെയാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം. ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാര്‍ട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്…

കര്‍ണാടക വിജയം നമുക്ക് മാതൃകയാണ്. കര്‍ണാടക നമ്മളില്‍ ഓരോരുത്തര്‍ക്കും പാഠമാണ്. ഒന്നിച്ചു നിന്ന് പൊരുതിയാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടപ്പെട്ടിരിക്കുന്നു. പരാജയങ്ങളില്‍ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്റെ സല്യൂട്ട്… നിങ്ങളാണ് ഈ പാര്‍ട്ടി, നിങ്ങളുടെ ത്യാഗമാണ് നമ്മുടെ വിജയം.

കോണ്‍ഗ്രസ്സിനോളം സ്‌നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്‌നേഹത്തിന്റെ നൂലില്‍ മനുഷ്യരാശിയെ കോര്‍ത്തിണക്കാന്‍ കഴിവുള്ള, ആഴത്തില്‍ വേരുകള്‍ പതിഞ്ഞ, ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാര്‍ട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും.

ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണ്. സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂര്‍ത്തീകരണത്തിന് പാര്‍ട്ടി അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട്. ആ സംവിധാനത്തില്‍ ആത്മാര്‍ത്ഥതയോടെ കൂടി പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയില്‍ ഉണ്ടായതിനേക്കാള്‍ മികച്ച നേട്ടം കേരളത്തില്‍ നമുക്ക് ഉണ്ടാക്കാനാകും.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളം കര്‍ണാടകത്തില്‍ മുഴങ്ങി കഴിഞ്ഞു…
വരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണ്….
20 എംപിമാരെ കേരളത്തില്‍ നിന്ന് വിജയിപ്പിച്ചു അയക്കേണ്ടത് നമ്മുടെ ചുമതലയാണ്.

ലോകത്തുള്ള എല്ലാവിധ ജീര്‍ണതകളും പേറി നടക്കുന്നൊരു സര്‍ക്കാരാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലും അഴിമതിക്കാരനുമാണ് നമ്മുടെ മുഖ്യമന്ത്രി. പിണറായി വിജയനെന്ന ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് ‘ജനാധിപത്യ’ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം…

kerala

മുസ്ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.

Published

on

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ജനുവരി ആറിന് ‘ജനം ടിവി’യിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. മുസ്ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

ഇക്കാര്യം ചുണ്ടിക്കാട്ടി വിഡിയോ സഹിതം ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയും മറ്റ് സംഘടനകളും പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

Published

on

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ശിക്ഷാവിധി കേള്‍ക്കാര്‍ ഇവര്‍ കോടതിയിലെത്തും.

അതേസമയം പ്രതി ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കാനായിരിക്കും പ്രതിഭാഗം വാദിക്കുക. തെളിവില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

2022 ഒക്ടോബറിലായിരുന്നു ഷാരോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

ഷാരോണും ഗ്രീഷ്മയും തമ്മില്‍ നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ഗ്രീഷ്മയോട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല.

ഇതോടെ ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കലര്‍ത്തിയ കഷായം നല്‍കി. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ഷാരോണ്‍ ഒടുവില്‍ മരണപ്പെടുകയായിരുന്നു.

 

 

Continue Reading

kerala

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍

അപകടത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു.

Published

on

തിരുവനന്തപുരം നെടുമങ്ങാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസിപിടികൂടിയത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം സുഹൃത്തി?ന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്.

കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടബസ് വളവ് തിരിഞ്ഞ ശേഷം മറിയുകയായിരുന്നു. അ

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

 

Continue Reading

Trending