Connect with us

india

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മൂന്ന് മലയാളികള്‍ക്കും വിജയം

കോണ്‍ഗ്രസിനായി ജനവിധി തേടിയ മൂന്നു മലയാലികള്‍ക്കും വിജയം.

Published

on

ബെംഗളൂരു: കോണ്‍ഗ്രസിനായി ജനവിധി തേടിയ മൂന്നു മലയാലികള്‍ക്കും വിജയം. കെ.ജെ. ജോര്‍ജ്ജ, എന്‍.എ യു.ടി ഖാദര്‍ എന്‍.എ ഹാരിസ് എന്നിവര്‍ക്കാണ് മിന്നും വിജയം. കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.ജെ ജോര്‍ജ് വിജയിച്ചത്. കോട്ടയം ചിങ്ങവനത്ത് നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് ചേക്കേറിയ കര്‍ഷക കുടുംബത്തില്‍ ജനിച്ച കേളചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ.ജെ ജോര്‍ജിന് ഇത് സര്‍വജ്ഞനഗറില്‍ ആറാം അങ്കമായിരുന്നു. ബിജെപിയുടെ പത്മാന റെഡ്ഡിയെ 55,737 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 118,558 വോട്ടുകള്‍ ജോര്‍ജ് നേടിയപ്പോള്‍ റെഡ്ഡിക്ക് 62,821 വോട്ടുകളെ നേടാനായുളളൂ. കര്‍ണാടക ആഭ്യന്തര വകുപ്പുള്‍പ്പടെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോര്‍ജ്. ഇരുപതാം വയസില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

ശാന്തിനഗറില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ എന്‍.എ ഹാരിസ് ജനവിധി തേടിയത്. 7125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാരിസ് വിജയിച്ചത്. 60,787 വോട്ടുകള്‍ ഹാരിസ് നേടിയപ്പോള്‍, ബിജെപിയുടെ കെ. ശിവകുമാറിന് 53,717 വോട്ടുകളാണ് നേടിയത്. കാസര്‍ഗോഡ് നിന്നും ശിവമോഗയിലെ ദ്രാവതിയിലേക്ക് വ്യാപാര ആവശ്യാര്‍ഥം കുടിയേറിയ കുടുംബമാണ് എന്‍.എ ഹാരിസിന്റേത്. 2008 മുതല്‍ ശാന്തിനഗര്‍ അദ്ദേഹത്തെ പിന്തുണച്ച മണ്ഡലം കൂടിയാണ്. മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ യു.ടി ഖാദര്‍ മംഗളൂരുവില്‍ നിന്നും അഞ്ചാം വിജയം നേടി. ബി.ജെ.പിയുടെ സതീഷ് കംപളെയെ 22,790 വോട്ടുകള്‍ക്കാണ് ഖാദര്‍ തോല്‍പിച്ചത്. യു.ടി ഖാദറിന് 83219 വോട്ടും കംപളെയ്ക്ക് 60429 വോട്ടും ലഭിച്ചു.

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

Continue Reading

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

Trending