Connect with us

kerala

വനിതാ ഡോക്ടറുടെ കൊലപാതകം ; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പറഞ്ഞു.ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഡോക്ടർമാർ ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണംമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല അലസമായി വിഷയത്തെ സർക്കാർ കാണരുത്.പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്‍റെ പരാജയമാണ്.പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ചറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.സംഭവങ്ങൾ ഉണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് എഡിജിപി അജിത്കുമാർ ഓൺലൈനായി വീഡിയോ പ്രസന്‍റേഷൻ നടത്തി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൊ​ളി​യും: ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

Published

on

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പൊ​ളി​യു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ക്ഷേ​ത്ര ന​ഗ​ര​മാ​യ മു​രു​ഡേ​ശ്വ​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ശി​വ​കു​മാ​ർ. ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യൊ​ഴു​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.

Published

on

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Continue Reading

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

Trending