Connect with us

kerala

ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന്

പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

Published

on

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് . മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും. രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പൊതു ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു.നിരവധി ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

Trending