Connect with us

News

മിലാന്‍ അങ്കമിന്ന്

മല്‍സരം രാത്രി 12-30 മുതല്‍.

Published

on

മിലാന്‍: ഒരേ വേദിയില്‍ കളിക്കുന്ന മിലാന്‍ ക്ലബുകള്‍ പരസ്പരം കാണാറ് സിരിയ മൈതാനത്താണ്. വലിയ നഗരത്തിലെ രണ്ട് വന്‍കിടക്കാര്‍ മുഖാമുഖം വരുമ്പോള്‍ അത് വീറിന്റെയും വാശിയുടെയും ഗോളുകളുടെയും മൈതാനമാവാറുണ്ട്. ഇന്ന് ചാമ്പ്യന്‍സ് ലീഗ് വേദിയിലാണ് അയല്‍ക്കാരുടെ മുഖാമുഖം. യൂറോപ്പിലെ അതിഗംഭീര കളിമുറ്റങ്ങളിലൊന്നായ സാന്‍ സീറോയിലാണ് സെമി ഫൈനല്‍ ഇരുപാദങ്ങളും നടക്കാന്‍ പോവുന്നത്. ഏ.സി മിലാന്‍ എന്ന വിഖ്യാതരുടെയും ഇന്റര്‍ മിലാന്‍കാരുടെയും തട്ടകമാണ് സാന്‍ സിറോ അഥവാ ഗിസിപ്പി മേസാ സ്‌റ്റേഡിയം.

മിലാന്‍ സിറ്റി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഇതേ വേദിയില്‍ തന്നെയാണ് ഇന്റര്‍ മിലാന്‍കാരും ദീര്‍ഘകാലമായി പന്ത് തട്ടുന്നത്. ഒരു പക്ഷേ ലോക ഫുട്‌ബോളിലെ രണ്ട് പ്രബലരുടെ ഒരേ ഹോം വേദി. മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇരിപ്പിടമുള്ള സാന്‍സിറോയിലെ പോരാട്ടത്തില്‍ മുന്‍കൈക്കായി നഗര വൈരികള്‍ രംഗത്തിറങ്ങുമ്പോള്‍ പോരാട്ടം കേമമാവുമെന്നുറപ്പ്.അനുഭവ സമ്പത്താണ് ഏ.സി മിലാന്റെ കരുത്ത്. നാല്‍പ്പത് പിന്നിട്ട സ്ലാട്ടന്‍ ഇബ്രാഹീമോവിച്ച് ഉള്‍പ്പെടെയുള്ളവര്‍ ഗംഭീരമായി കളിക്കുന്നു. ഫ്രഞ്ച് താരം ഒലിവര്‍ ജിറോര്‍ഡ്, ബ്രാഹിം ഡയസ്, ഇസ്മായില്‍ ബെന തുടങ്ങിയവര്‍ക്കൊപ്പം മികച്ച യുവതാരങ്ങളും. ഈ പ്രായത്തിലും അവസരോചിതം പന്ത് വലയിലാക്കുന്ന ഇബ്രയായിരിക്കും ഇന്ററിന്റെ നോട്ടപ്പുള്ളി. രാജ്യാന്തര സോക്കറിലെ പ്രധാന ഗോള്‍ വേട്ടക്കാരായ ലത്തുറോ മാര്‍ട്ടിനസ്, റുമേലു ലുക്കാക്കു തുടങ്ങിയവരാണ് ഇന്റര്‍ മിലാന്‍ സംഘത്തിലെ പ്രബലര്‍. മല്‍സരം രാത്രി 12-30 മുതല്‍. ടെന്‍ ചാനലുകളില്‍ തല്‍സമയം.

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Published

on

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

 

 

Continue Reading

kerala

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Published

on

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

Continue Reading

Trending